കേരളത്തില്‍ കാലവര്‍ഷം നേരത്തെ എത്തി; അറബിക്കടലില്‍ രൂപം കൊണ്ട ഇരട്ടന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറുന്നു
തിരുവനന്തപുരം: (https://ift.tt/36RXCDI) കേരളത്തില്‍ കാലവര്‍ഷം തുടങ്ങിയതായി കേന്ദ്രകാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. അറബിക്കടലില്‍ രൂപം കൊണ്ട ഇരട്ടന്യൂനമര്‍ദ്ദവും കാറ്റിന്റെ ഗതി അനുകൂലമായതും കാരണം ജൂണ്‍ എട്ടോടെ മാത്രമേ കാലാവര്‍ഷം കേരള തീരത്ത് എത്തു എന്ന പ്രവചനം മാറി ജൂണ്‍ ഒന്നോടെ തന്നെ എത്തുകയായിരുന്നു.
അറബിക്കടലില്‍ ലക്ഷദ്വീപിനും കേരളത്തിനും ഇടയിലായി രൂപം കൊണ്ട ന്യൂനമര്‍ദ്ദം കൂടുതല്‍ കരുത്താര്‍ജ്ജിച്ചു വരികയാണ്. വരും മണിക്കൂറുകളില്‍ ഈ ന്യൂനമര്‍ദ്ദം നിസര്‍ഗ ചുഴലിക്കാറ്റായി മാറി മഹാരാഷ്ട്രയ്ക്കും ഗുജറാത്തിനുമിടയില്‍ കരം തൊടും എന്നാണ് പ്രവചനം.
മെയ്മാസം പത്തിനുശേഷം മിനിക്കോയ്, അഗത്തി, തിരുവനന്തപുരം, പുനലൂര്‍, കൊല്ലം, ആലപ്പുഴ, കോട്ടയം ,കൊച്ചി, തൃശൂര്‍, കോഴിക്കോട്, തലശ്ശേരി, കണ്ണൂര്‍, കാസര്‍കോട്, മംഗലാപുരം എന്നീ പതിനാലിടങ്ങളില്‍ അറുപതു ശതമാനത്തിനു മുകളില്‍ സ്ഥലങ്ങളില്‍ ( ഒമ്പതിലധികം ഇടങ്ങളില്‍ ) തുടര്‍ച്ചയായ രണ്ടു ദിവസങ്ങളില്‍ 2. 5 മില്ലി മീറ്ററില്‍ കൂടുതല്‍ മഴപെയ്താല്‍ തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം ആരംഭിച്ചതായി കണക്കാക്കാം. ഇതു കൂടാതെ വേറെയും സൂചകങ്ങളെ കാലവര്‍ഷത്തിന്റെ വരവ് നിര്‍ണയിക്കാന്‍ പ്രയോജനപ്പെടുത്താറുണ്ട്.
Keywords: News, Kerala, Thiruvananthapuram, Rain, Sea, Lakshadweep, Climate, Wind, Monsoon Reached Kerala Shoreഅറബിക്കടലില്‍ ലക്ഷദ്വീപിനും കേരളത്തിനും ഇടയിലായി രൂപം കൊണ്ട ന്യൂനമര്‍ദ്ദം കൂടുതല്‍ കരുത്താര്‍ജ്ജിച്ചു വരികയാണ്. വരും മണിക്കൂറുകളില്‍ ഈ ന്യൂനമര്‍ദ്ദം നിസര്‍ഗ ചുഴലിക്കാറ്റായി മാറി മഹാരാഷ്ട്രയ്ക്കും ഗുജറാത്തിനുമിടയില്‍ കരം തൊടും എന്നാണ് പ്രവചനം.
മെയ്മാസം പത്തിനുശേഷം മിനിക്കോയ്, അഗത്തി, തിരുവനന്തപുരം, പുനലൂര്‍, കൊല്ലം, ആലപ്പുഴ, കോട്ടയം ,കൊച്ചി, തൃശൂര്‍, കോഴിക്കോട്, തലശ്ശേരി, കണ്ണൂര്‍, കാസര്‍കോട്, മംഗലാപുരം എന്നീ പതിനാലിടങ്ങളില്‍ അറുപതു ശതമാനത്തിനു മുകളില്‍ സ്ഥലങ്ങളില്‍ ( ഒമ്പതിലധികം ഇടങ്ങളില്‍ ) തുടര്‍ച്ചയായ രണ്ടു ദിവസങ്ങളില്‍ 2. 5 മില്ലി മീറ്ററില്‍ കൂടുതല്‍ മഴപെയ്താല്‍ തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം ആരംഭിച്ചതായി കണക്കാക്കാം. ഇതു കൂടാതെ വേറെയും സൂചകങ്ങളെ കാലവര്‍ഷത്തിന്റെ വരവ് നിര്‍ണയിക്കാന്‍ പ്രയോജനപ്പെടുത്താറുണ്ട്.
Powered by Info News For You

Comments
Post a Comment