സൂഫിയും സുജാതയും ഓണ്‍ലൈനിലൂടെ തന്നെ റിലീസ് ചെയ്യും; വിജയ് ബാബു

കൊച്ചി: (www.kvartha.com 03.06.2020) സൂഫിയും സുജാതയും ഓണ്‍ലൈനിലൂടെ തന്നെ റിലീസ് ചെയ്യുമെന്ന് വിജയ് ബാബു. മലയാളത്തില്‍ ആദ്യമായാണ് ഒരു സിനിമ തിയറ്റര്‍ റിലീസിന് മുമ്പ് ഓണ്‍ലൈന്‍ റിലീസിന് ഒരുങ്ങുന്നത്. കഴിഞ്ഞമാസം തന്നെ സിനിമയുടെ ഓണ്‍ലൈന്‍ റിലീസ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ പ്രഖ്യാനം മലയാള സിനിമാലോകത്ത് വലിയ ചര്‍ച്ചാവിഷയമായിരുന്നു. ഇതോടെ വിജയ് ബാബുവിന്റെ സിനിമകള്‍ ഇനി മുതല്‍ തിയ്യേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് തിയ്യേറ്റര്‍ ഉടമകളും തീരുമാനിച്ചു.


ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ ജയസൂര്യ നായകനാകുന്ന ചിത്രമാണ് സൂഫിയും സുജാതയും. സൂഫിയായി ജയസൂര്യയും സുജാതയായി ബോളിവുഡ് നടി അദിതി റാവു ഹൈദരിയുമാണ് വേഷമിടുന്നത്. നാണിപ്പുഴ ഷാനവാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിദ്ദിഖ്, ഹരീഷ് കണാരന്‍, വിജയ് ബാബു, മണികണ്ഠന്‍ പട്ടാമ്പി, മാമുക്കോയ തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം റിലീസിനൊരുങ്ങുന്നത്.

കോവിഡ് പശ്ചാതലത്തില്‍ തിയ്യേറ്ററുകള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ മറ്റ് പല നിര്‍മ്മാതാക്കളും ഓണ്‍ലൈന്‍ റിലീസിന് താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ തിയ്യേറ്റര്‍ ഉടമകളെ പിണക്കേണ്ടി വരുമെന്ന കാരണത്താല്‍ പലരും ഈ തീരുമാനത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.

Keywords: Kerala, News, Film, Cinema, Jayasurya, Actor, Online, Theater, Mollywood, Bollywood, Entertainment.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?