യുവതിയെയും കുഞ്ഞിനെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരൂര്‍: (https://ift.tt/37EMnii) യുവതിയെയും കുഞ്ഞിനെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുനാവായ കൊടയ്ക്കല്‍ പി കെ പടിയില്‍ താമസിക്കുന്ന പാടത്തെപീടിയേക്കല്‍ ഷഫീഖിന്റെ ഭാര്യ ആബിദ (33), മകള്‍ ഷഫ്‌ന ഫാത്വിമ (ഒന്നര) എന്നിവരെയാണ് ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ ഇവരെ വീട്ടില്‍ നിന്നും കാണാതാവുകയായിരുന്നു. കുടുംബവും നാട്ടുകാരും തിരച്ചില്‍ നടത്തിവരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സെത്തി മൃതദേഹങ്ങള്‍ പുറത്തെടുത്ത് തിരൂര്‍ ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. കോവിഡ് ടെസ്റ്റിനു ശേഷം മഞ്ചേരി മെഡിക്കല്‍ കോളജില്‍ എത്തിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. നടുവട്ടം മാണിയങ്കാട് പാറപ്പുറത്ത് കുഞ്ഞീതു-ഫാത്വിമ ദമ്പതികളുടെ മകളാണ് ആബിദ. ഏഴു വയസുള്ള മറ്റൊരു മകന്‍ കൂടിയുണ്ട്.
Kerala, news, Baby, Death, Well, Malappuram, Mother and Baby found dead in well

സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


Keywords: Kerala, news, Baby, Death, Well, Malappuram, Mother and Baby found dead in well


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?