കോവിഡ് പ്രതിരോധത്തില്‍ വീണ്ടും പ്രതീക്ഷ; മരണ നിരക്ക് കുറയ്ക്കുന്ന മരുന്ന് കണ്ടെത്തിയെന്ന് ബ്രിട്ടന്‍

ലണ്ടന്‍: (www.kvartha.com 17.06.2020) കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കോവിഡ് മരണം കുറയ്ക്കുന്ന മരുന്ന് കണ്ടെത്തിയാതായി ബ്രിട്ടീഷ് ഗവേഷകർ അവകാശപ്പെട്ടു. ഡെക്‌സാമെത്തസോണ്‍ (Dexamethasone) എന്ന മരുന്ന് കോവിഡ് മരണം കുറയ്ക്കുമെന്നും രോഗം ഭേദമാകാന്‍ സഹായകമായേക്കാമെന്നാണ് ഗവേഷകര്‍ പറയുന്നത്. മാത്രമല്ല ഈ മരുന്ന് എല്ലായിടത്തും സുലഭമായി ലഭിക്കുന്നുവെന്നതും വിലകുറവാണ് എന്നതും ഏറെ പ്രതീക്ഷ നല്‍കുന്നു.

വെന്റിലേറ്ററുകളിലെ രോഗികള്‍ക്ക് ഈ മരുന്ന് ഉപയോഗിക്കുന്നതിലൂടെ മരണ സാധ്യത മൂന്നിലൊന്നായി കുറയുന്നുവെന്നും ഓക്‌സിജന്‍ നല്‍കേണ്ടി വന്നവര്‍ക്ക് മരണ നിരക്ക് അഞ്ചിലൊന്നായി കുറയുന്നുവെന്നും പഠനം നടത്തിയ ഗവേഷകര്‍ പറയുന്നു.


കൊറോണ വൈറസ് വ്യാപനം ആരംഭിച്ചത് മുതല്‍ തന്നെ ഈ മരുന്ന് രോഗികള്‍ക്ക് നല്‍കിയിരുന്നെങ്കില്‍ യുകെയിലെ 5000 പേരുടെയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമായിരുന്നുവെന്നാണ് ഗവേഷകര്‍ പറയുന്നത്. ഓക്‌സ്‌ഫോര്‍ഡ് യൂണിവേര്‍സിറ്റി പ്രൊഫസര്‍ മാര്‍ട്ടിന്‍ ലാന്‍ട്രേയുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. ഈ മരുന്ന് ലോകമെമ്പാടുമുള്ള കോവിഡ് രോഗികളുടെ ജീവന്‍ രക്ഷിക്കുമെന്ന് ഇംഗ്ലണ്ട് ചീഫ് മെഡിക്കല്‍ ഓഫീസര്‍ പ്രൊഫ. ക്രിസ് വിറ്റി പറഞ്ഞു.

Keywords: World, News, COVID-19, Corona, Lockdown, Death, Researchers, Found, Treatment, Britain, University,  Corona virus: Dexamethasone proves first life-saving drug.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?