തെന്നിന്ത്യന്‍ ചലച്ചിത്രതാരം ഉഷാറാണി അന്തരിച്ചു
ചെന്നൈ: (www.kvartha.com 21.06.2020) തെന്നിന്ത്യന്‍ ചലച്ചിത്രതാരം ഉഷാറാണി (62) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഒരാഴ്ചയായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സിനിമാ രംഗത്ത് കാലെടുത്തുവെയ്ക്കുന്നത് 1955 ല്‍ ന്യൂസ് പേപ്പര്‍ ബോയില്‍ ബാലതാരമായിട്ടായിരുന്നു. തുടര്‍ന്ന് മുപ്പതോളം സിനിമകളില്‍ ബാലതാരമായി ഉഷാറാണി അഭിനയിച്ചു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ഇരുനൂറിലേറെ സിനിമകളില്‍ അഭിനയിച്ചു.
വിവാഹത്തിന് ശേഷം കുറച്ചുകാലം അഭിനയരംഗത്തു നിന്നും മാറിനിന്നെങ്കിലും പിന്നീട് മകന്‍ ജനിച്ച് എട്ടുവര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയില്‍ തിരിച്ചെത്തി. പ്രശസ്ത സംവിധായകന്‍ എന്‍ ശങ്കരന്‍നായരുടെ ഭാര്യയാണ്. 2004 ല്‍ പുറത്തിറങ്ങിയ മയിലാട്ടമാണ് അവസാന സിനിമ. അങ്കതട്ട്, തൊട്ടാവാടി, ഭാര്യ, ഏകവല്യന്‍, അമ്മ അമ്മായിമ്മ, ഹിറ്റ്‌ലര്‍, തെങ്കാശിപെട്ടണം തുടങ്ങിയവയാണ് പ്രധാന സിനിമകള്‍. സംസ്‌കാരചടങ്ങുകള്‍ ഞായറാഴ്ച വൈകീട്ടോടെ ചെന്നൈയില്‍ നടക്കും.
Keywords: Chennai, News, National, Burnt to death, Obituary, Actress, Cinema, Actress Usha Rani passes away

Powered by Info News For You

Comments
Post a Comment