ആലപ്പുഴ ബോട്ടുജെട്ടിയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ആലപ്പുഴ: (www.kvartha.com 20.06.2020) ആലപ്പുഴ ബോട്ട് ജെട്ടിയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പത്തനംതിട്ട പ്രമാടം സ്വദേശി വര്‍ഗീസ് ജോണ്‍ ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഒമ്പതര മണിയോടെയാണ് ആലപ്പുഴ ബോട്ട് ജെട്ടിക്ക് സമീപം മൃതദേഹം കണ്ടത്.

നാല്‍പ്പത്തിരണ്ടുകാരനായ വര്‍ഗീസിനെ രണ്ടു ദിവസമായി നാട്ടില്‍ നിന്നും കാണാതായിരുന്നതായി പൊലീസ് അറിയിച്ചു. ഇതുസംബന്ധിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. നോര്‍ത്ത് പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയി.

Man found dead in Alappuzha Boat jetty, Alappuzha, Dead Body, Local-News, News, Police, Probe, Missing, Complaint, Family, Kerala

അതേസമയം ചേര്‍ത്തല ചെങ്ങണ്ടപ്പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയ തൈക്കാട്ടുശേരി പഞ്ചായത്ത് നിവാസിയായ ഹേമന്തിനായി പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് തിരച്ചില്‍ തുടരുകയാണ്. തൈക്കാട്ടുശ്ശേരി പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ മിലന്തി ഭവനില്‍ പുരുഷോത്തമന്റെ മകന്‍ ഹേമന്താണ് പുഴയില്‍ ചാടിയത്.

ശനിയാഴ്ച രാവിലെ ഒമ്പതു മണിയോടെ ബൈക്കിലെത്തിയ ഹേമന്ത് ബൈക്ക് പാലത്തില്‍ വച്ചശേഷം പുഴയിലേക്ക് എടുത്തുചാടുകയായിരുന്നു. പരപ്പേല്‍ മേഖലയിലാണ് തെരച്ചില്‍ നടക്കുന്നത്.

Keywords: Man found dead in Alappuzha Boat jetty, Alappuzha, Dead Body, Local-News, News, Police, Probe, Missing, Complaint, Family, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?