അഞ്ചാം ക്ലാസ്സുകാരന്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം: (www.kvartha.com 06.06.2020) അഞ്ചാം ക്ലാസ്സുകാരനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നെയ്യാറ്റിന്‍കര വെള്ളറടയിലാണ് സംഭവം. ആറാട്ടുകുഴി തെക്കേ പുത്തന്‍വീട്ടില്‍ രാജ്കുമാര്‍-ഷീബ ദമ്പതികളുടെ മകന്‍ ഷിബിന്‍ രാജിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മാതാപിതാക്കള്‍ ജോലിക്ക് പോയിക്കവേയായിരുന്നു സംഭവം. ഷിബിന്‍ രാജിന്റെ ഇളയ സഹോദരന്‍ അഭിന്‍ രാജും സഹോദരി അഭിതാരാജും മാത്രമായിരുന്നു സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നത്.


മൂന്നു പേരും കളിച്ച് കൊണ്ടിരിക്കെ ചേട്ടന്‍ മുറിയില്‍ കയറി കതകടക്കുകയായിരുന്നുവെന്നാണ് അഭിന്‍ രാജ് പോലിസിനോട് പറഞ്ഞത്. ജോലി കഴിഞ്ഞെത്തിയ ഷീബയുടെ നിലവിളി കേട്ട് ഓടിക്കൂടിയവര്‍ കുട്ടിയെ വെള്ളറട സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Keywords: Kerala, News, Student, Boy, Suicide, Hanged, Thiruvananthapuram, Fifth class student found hanged to death. 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?