സിവില്‍ സര്‍വീസ് നേടിയത് തെറ്റായ രേഖകള്‍ ഉപയോഗിച്ച്; ആസിഫ് കെ യൂസഫിനെതിരെ സംസ്ഥാനത്തിന് നടപടിയെടുക്കാമെന്ന് കേന്ദ്രം; ആശയക്കുഴപ്പത്തില്‍ സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: (https://ift.tt/3e9gGjm) തലശേരി സബ് കളക്ടര്‍ ആസിഫ് കെ യൂസഫ് സിവില്‍ സര്‍വീസ് നേടിയത് തെറ്റായ രേഖകള്‍ ഉപയോഗിച്ചാണെന്ന കാര്യത്തില്‍ നടപടി സംസ്ഥാന സര്‍ക്കാരിന് എടുക്കാമെന്ന് കേന്ദ്രം. ഐഎഎസ് നേടാന്‍ വ്യാജസര്‍ട്ടിഫിക്കറ്റുണ്ടാക്കിയ സംഭവത്തില്‍ തലശേരി സബ് കളക്ടര്‍ ആസിഫ് കെ യൂസഫിനെതിരെ സംസ്ഥാന സര്‍ക്കാരിന് നടപടിയെടുക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നതോടെ സംസ്ഥാന സര്‍ക്കാര്‍ ആശയക്കുഴപ്പത്തിലായിരിക്കുകയാണ്. ആസിഫ് കെ യൂസഫിനെതിരായ നടപടിയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ തീരുമാനമെടുക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

 News, High Court of Kerala, Thalassery, Fake, Certificate, Central Government, State, Thiruvananthapuram, Kerala can take action against Asif K Yousaf IAS in fake certificate issue says Central Government

ആസിഫ് വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന് സംസ്ഥാനം കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തെ അറിയിച്ചിരുന്നു. സാധാരണഗതിയില്‍ ഐഎഎസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നാണ് ചട്ടം. എന്നാല്‍, ഈ വിഷയത്തില്‍ സംസ്ഥാനം തീരുമാനമെടുക്കട്ടെ എന്നാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ഗുരുതരമായ ആരോപണത്തില്‍ സംസ്ഥാന സര്‍ക്കാരിന് എന്തു നടപടി സ്വീകരിക്കാനാകും എന്നതാണ് ഇപ്പോഴത്തെ ആശയക്കുഴപ്പം.

Keywords: News, High Court of Kerala, Thalassery, Fake, Certificate, Central Government, State, Thiruvananthapuram, Kerala can take action against Asif K Yousaf IAS in fake certificate issue says Central Government


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?