ആറുമുഖനേരി പൊലീസ് സ്റ്റേഷനില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ ക്രൂര പീഡനത്തിനിരയായി


ചെന്നൈ: (www.kvartha.com 30.06.2020) ആറുമുഖനേരി പൊലീസ് സ്റ്റേഷനില്‍ 31കാരനായ ഓട്ടോറിക്ഷാ ഡ്രൈവര്‍ ക്രൂര പീഡനത്തിനിരയായി. യുവാവിന്റെ വൃക്ക തകരാറിലായെന്നാണ് ആരോപണം. പൊലീസ് ഉദ്യോഗസ്ഥയുടെ മുഖത്തേക്ക് സിഗരറ്റ് വലിച്ച് പുകയൂതി എന്നാരോപിച്ച് കായല്‍പട്ടണം സ്വദേശി ഹബീബ് മുഹമ്മദിനെ കസ്റ്റഡിയിലെടുത്തക്കുകയായിരുന്നു. കണ്ടെയ്മെന്റ് സോണില്‍ നിര്‍ത്തിയിട്ടിരുന്ന ഹബീബീന്റെ ഓട്ടോ എടുക്കാന്‍ പോയ സമയത്താണ് പൊലീസ് ഉദ്യോഗസ്ഥയുമായി വാക്ക് തര്‍ക്കമുണ്ടായത്.

തുടര്‍ന്ന് പൊലീസുകാര്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും നാല് പൊലീസുകാര്‍ മണിക്കൂറുകളോളം പീഡിപ്പിക്കുകയും ചെയ്തു. കടുത്ത ശരീര വേദനയെ തുടര്‍ന്ന് പിറ്റെദിവസം ആശുപത്രിയിലെത്തിച്ചു. ശേഷമാണ് വൃക്ക തകരാറിലായ കാര്യം അറിഞ്ഞത്. രണ്ട് തവണ ആഴ്ചയില്‍ ഡയാലിസിസ് വേണം ഇയാള്‍ക്ക്. ജൂണ്‍ മാസം ആദ്യം നടന്ന സംഭവം നടന്നത്. പൊലീസിനെ പേടിച്ചാണു ഇതുവരെ ഇക്കാര്യം പുറത്തു പറയാതിരുന്നത്. സാത്താന്‍കുളം സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ പറയുന്നതെന്നു ഹബീബിന്റെ കുടുംബം പറയുന്നു.

Chennai, News, National, Police Station, Crime, Police, Auto Driver, Police, Lockdown, Dialysis, 31 year old in Thoothukudi alleges he is on dialysis after police thrashed him

ലോക് ഡൗണ്‍ സമയത്തിനു അനുസരിച്ച് കട അടച്ചില്ലെന്ന് ആരോപിച്ചാണാണ് തൂത്തുക്കുടിയില്‍ അച്ഛന്‍ ജയരാജനെയും മകന്‍ ബെന്നെക്സിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് സാത്താന്‍കുളം പൊലീസ് സ്റ്റേഷനില്‍ വച്ച് ക്രൂര പീഡനത്തിന് ഇരയായ ഇരുവരും പിന്നീട് മരണപ്പെടുകയായിരുന്നു. ഇരുവരുടെയും മരണത്തെ തുടര്‍ന്ന് തമിഴ്നാട്ടില്‍ പൊലീസിന് നേരെ പ്രതിഷേധം ശക്തമായി.

Keywords: Chennai, News, National, Police Station, Crime, Police, Auto Driver, Police, Lockdown, Dialysis, 31 year old in Thoothukudi alleges he is on dialysis after police thrashed him


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?