കൊട്ടിയൂരില്‍ തിരുവോണാരാധന: വഴിപാടുകള്‍ ഓണ്‍ലൈനായി നടത്താം
കണ്ണൂര്‍: (www.kvartha.com 11.06.2020) കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി തിരുവോണാരാധന വ്യാഴാഴ്ച നടക്കും. കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി നാല് ആരാധനകളാണ് ഉള്ളത്. തിരുവോണാരാധന, അഷ്ടമി ആരാധന, രോഹിണി ആരാധന എന്നിവയാണ് നാല് ആരാധനകള്‍ സാധാരണയായി തിരുവോണാരാധന മുതലാണ് ഉത്സവാന്തരീക്ഷത്തില്‍ അലങ്കാര വാദ്യങ്ങളും കുത്തും പാഠകവും തുടങ്ങുന്നതെങ്കിലും ഇത്തവണ കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ അലങ്കാര വാദ്യങ്ങള്‍ ഒഴിവാക്കിയിരിക്കുകയാണ്.
നേരത്തെ നിശ്ചയിച്ച പരിമിതമായ ആളുകള്‍ക്ക് മാത്രമേ അക്കര സന്നിധാനത്തിലേക്ക് പ്രവേശനമുള്ളു. വ്യാഴാഴ്ച നടക്കുന്ന പൊന്നിന്‍ ശീവേലിയിലും ഈ നിയന്ത്രണങ്ങള്‍ ബാധകമാവും. കോവിഡ് 19 നിയന്ത്രണങ്ങളുടെ ഭാഗമായി കൊട്ടിയൂര്‍ ക്ഷേത്രത്തിലെ വൈശാഖ മഹോത്സവത്തിലെ ചടങ്ങുകള്‍ വഴിപാട് മാത്രമായി നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഭക്തര്‍ക്ക് വഴിപാടുകള്‍ദേവസ്വം അക്കൗണ്ടില്‍ പണമടച്ച് ഓണ്‍ലൈനായി നടത്താം. വഴിപാട് നടത്തുന്നവര്‍ക്കോ, മറ്റ് ഭക്തര്‍ക്കോ ക്ഷേത്രത്തില്‍ പ്രവേശനം ഉണ്ടായിരിക്കില്ല.
സ്വര്‍ണക്കുടം സമര്‍പ്പണം 1 ന് 1200 രൂപ, വെള്ളിക്കുടം ഒന്ന് 700 രൂപ എന്നിങ്ങനെയാണ് നിരക്ക്. വഴിപാട് കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ബാങ്ക് അക്കൗണ്ട് വഴി പണം അടയ്ക്കാം. ദേവസ്വം എക്കൗണ്ട് നമ്പര്‍ 0971053000000241,സൗത്ത് ഇന്ത്യന്‍ ബാങ്ക് കൊട്ടിയൂര്‍ ബ്രാഞ്ച്. https://ift.tt/2znyA2X. വിശദവിവരങ്ങള്‍ക്ക് ഫോണ്‍:0490 2430234, 9946543201 എന്നീ നമ്പറുകളില്‍ വിളിക്കാം.
Keywords: Kannur, News, Kerala, Religion, Temple, Kottiyoor Thiruvonaradhana:Online booking for Temple offerings
നേരത്തെ നിശ്ചയിച്ച പരിമിതമായ ആളുകള്‍ക്ക് മാത്രമേ അക്കര സന്നിധാനത്തിലേക്ക് പ്രവേശനമുള്ളു. വ്യാഴാഴ്ച നടക്കുന്ന പൊന്നിന്‍ ശീവേലിയിലും ഈ നിയന്ത്രണങ്ങള്‍ ബാധകമാവും. കോവിഡ് 19 നിയന്ത്രണങ്ങളുടെ ഭാഗമായി കൊട്ടിയൂര്‍ ക്ഷേത്രത്തിലെ വൈശാഖ മഹോത്സവത്തിലെ ചടങ്ങുകള്‍ വഴിപാട് മാത്രമായി നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഭക്തര്‍ക്ക് വഴിപാടുകള്‍ദേവസ്വം അക്കൗണ്ടില്‍ പണമടച്ച് ഓണ്‍ലൈനായി നടത്താം. വഴിപാട് നടത്തുന്നവര്‍ക്കോ, മറ്റ് ഭക്തര്‍ക്കോ ക്ഷേത്രത്തില്‍ പ്രവേശനം ഉണ്ടായിരിക്കില്ല.
Keywords: Kannur, News, Kerala, Religion, Temple, Kottiyoor Thiruvonaradhana:Online booking for Temple offerings
Powered by Info News For You

Comments
Post a Comment