വര്‍ക്ക് ഷോപ്പ് കുത്തിത്തുറന്ന് ആഡംബര ബൈക്ക് മോഷ്ടിച്ച യുവാവ് അറസ്റ്റില്‍
ചാലക്കുടി: (https://ift.tt/2NxXQHh) വര്‍ക്ക് ഷോപ്പ് കുത്തിത്തുറന്ന് ആഡംബര ബൈക്ക് മോഷ്ടിച്ച യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. മാമ്പ്ര ചെമ്പാട്ട് റിയാദിനെ (21) യാണ് ഡി വൈ എസ് പി സി ആര്‍ സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. കോസ്‌മോസ് ക്ലബ്ബിനു സമീപം കോവിഡ് രോഗ ഭീതിയെത്തുടര്‍ന്ന് അടച്ചിട്ടിരുന്ന മെക്കാനിക് കിഡ് കസ്റ്റംസ് എന്ന വര്‍ക്ക് ഷോപ്പിന്റെ ഷട്ടര്‍ തകര്‍ത്താണ് ബൈക്ക് മോഷ്ടിച്ചുകടത്തിയത്.
ഉടമ സ്ഥലത്തെത്തിയപ്പോള്‍ ഷട്ടര്‍ തുറന്ന നിലയില്‍ കണ്ടെത്തുകയും ബൈക്ക് മോഷണം പോയതായും ശ്രദ്ധയില്‍പെട്ടു. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഒരു പ്രതി പിടിയിലായത്. കൂട്ടുപ്രതികളായ ചെങ്ങമനാട് സ്വദേശികളായ ആരോമല്‍, സതീശന്‍ എന്നിവരെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി. സംഘം മറ്റൊരു ബൈക്കും കവര്‍ച്ച നടത്തിയതായി പോലീസ് കണ്ടെത്തി.
അറസ്റ്റിലായ റിയാദ് എറണാകുളം, തൃശൂര്‍ ജില്ലകളിലെ ഇരുപതോളം കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
Keywords: Kerala, news, Top-Headlines, Youth, Robbery, Crime, Bike robbery case accused arrested
< !- START disable copy paste -->
ഉടമ സ്ഥലത്തെത്തിയപ്പോള്‍ ഷട്ടര്‍ തുറന്ന നിലയില്‍ കണ്ടെത്തുകയും ബൈക്ക് മോഷണം പോയതായും ശ്രദ്ധയില്‍പെട്ടു. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഒരു പ്രതി പിടിയിലായത്. കൂട്ടുപ്രതികളായ ചെങ്ങമനാട് സ്വദേശികളായ ആരോമല്‍, സതീശന്‍ എന്നിവരെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി. സംഘം മറ്റൊരു ബൈക്കും കവര്‍ച്ച നടത്തിയതായി പോലീസ് കണ്ടെത്തി.
അറസ്റ്റിലായ റിയാദ് എറണാകുളം, തൃശൂര്‍ ജില്ലകളിലെ ഇരുപതോളം കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment