'മാതാവി'ന്റെ വേഷത്തിലെത്തി പിന്നീട് മലയാള തമിഴ് സിനിമകളിലെ നായികയായി മാറിയ മിയ ജോര്‍ജ് വിവാഹിതയാകുന്നു; വരന്‍ എറണാകുളത്ത് കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമ

കൊച്ചി: (https://ift.tt/2XQgm2e) ടെലിവിഷന്‍ പരമ്പരയിലൂടെ വന്ന് മലയാളികളുടെ മനസില്‍ സ്ഥാനം പിടിച്ച മലയാള സിനിമയിലെ നായിക മിയ ജോര്‍ജ് എന്ന ജിമി ജോര്‍ജ്ജ് വിവാഹിതയാകുന്നു. വരന്‍ എറണാകുളത്ത് കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ഉടമയാണ്. വിവാഹ നിശ്ചയം കഴിഞ്ഞു. ഡിസംബറിലായിരിക്കും വിവാഹം.

കോട്ടയം പാലാ സ്വദേശികളായ ജോര്‍ജ്ജിന്റെയും മിനിയുടെയും മകളാണ് മിയ. പാല അല്‍ഫോന്‍സ കോളേജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡിഗ്രിയും, സെന്റ് തോമസ് കോളേജില്‍ നിന്നും മാസ്റ്റര്‍ ഡിഗ്രിയുമെടുത്തു.

News, Kerala, Kochi, Actress, film, Cinema, Marriage, Engagement, Entertainment, Mia George is Getting Married

അല്‍ഫോണ്‍സാമ്മ എന്ന ടെലിവിഷന്‍ പരമ്പരയില്‍ മാതാവിന്റെ വേഷം ചെയ്ത് രംഗത്തുവന്ന് പിന്നീട് മലയാള തമിഴ് സിനിമകളിലെ നായികയായി മാറുകയായിരുന്നു മിയ ജോര്‍ജ്.

രാജസേനന്‍ സംവിധാനം ചെയ്ത ഒരു സ്മാള്‍ ഫാമിലിയില്‍ ആദ്യ സിനിമാ വേഷം. ഡോക്ടര്‍ ലൗ, ഈ അടുത്ത കാലത്ത് എന്നീ സിനിമകള്‍ക്കുശേഷം ചേട്ടായീസ് എന്ന സിനിമയിലൂടെയാണ് മിയ നായികയാകുന്നത്.

മെമ്മറീസ്, വിശുദ്ധന്‍, കസിന്‍സ്, സലാം കാശ്മീര്‍, അനാര്‍ക്കലി തുടങ്ങിയവയാണ് മറ്റു ചിത്രങ്ങള്‍.

അമരകാവ്യം എന്ന സിനിമയിലൂടെ തമിഴിലുമെത്തിയ മിയ ആ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള ടിഎന്‍എസ്എഫ് അവാര്‍ഡും 2015ലെ മംഗളം യൂത്ത് ഐക്കണ്‍ ഫിലിം അവാര്‍ഡും നേടിയിരുന്നു.
 
Keywords: News, Kerala, Kochi, Actress, film, Cinema, Marriage, Engagement, Entertainment, Mia George is Getting Married


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?