അക്രമിയുടെ ശ്രദ്ധയ്ക്ക്; നിങ്ങളും ക്വാറന്റീനില്‍ പോകേണ്ടതുണ്ട്; ക്വാറന്റീനിലായിരുന്ന യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ചു; അക്രമിയെ കണ്ടെത്താൻ പരക്കം പാഞ്ഞ് പോലീസ്

കോഴിക്കോട്: (www.kvartha.com 26.06.2020) ക്വാറന്റീനില്‍ കഴിയുകയായിരുന്ന യുവാവിനെ വീട്ടില്‍ കയറി കുത്തിപ്പരിക്കേല്‍പ്പിച്ചു. വില്യാപ്പള്ളി സ്വദേശി ലിജീഷിനാണ് കൈയ്ക്ക് പരിക്കേറ്റത്. വീട്ടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ചാണ് അക്രമി അകത്ത് കയറിയത്. രാത്രി ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ആക്രമണം നടന്നത്. ലിജീഷിന്റെ കൈയ്യിലാണ് കുത്തേറ്റത്. 


ലിജീഷ് വിളിച്ച് അറിയിച്ചതിനാല്‍ നാട്ടുകാരെത്തി ഇയാളെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ചികിത്സയ്ക്ക് ശേഷം വീണ്ടും ക്വാറന്റീനില്‍ പ്രവേശിപ്പിച്ചു. വടകര പോലീസ് സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. അക്രമത്തിന്റെ കാരണം വ്യക്തമല്ലെന്നാണ് പോലീസ് പറയുന്നത്.

എന്നാല്‍ ക്വാറന്റീനില്‍ കഴിയുന്ന വ്യക്തിയെ ആക്രമിച്ചതിനാല്‍ അക്രമിയേയും ക്വാറന്റീനിലാക്കേണ്ടതുണ്ട്. അക്രമിയെ എത്രയും പെട്ടന്ന് കണ്ടുപിടിക്കാനുള്ള പരക്കം പാച്ചലിലാണ് പോലീസ്.


Keywords: Kerala, News, Kozhikode, COVID-19, Corona, Lockdown, Diseased, Home, Stabbed, Hands, Hospital, Police, Case, Attack, Quarantine, Quarantined man stabbed in Calicut.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?