കാമുകിയെ കാണാന്‍ രാത്രി വീട്ടിലെത്തി; പത്താം ക്ലാസുകാരനെ വീട്ടുകാര്‍ വെട്ടിക്കൊന്നു
ചെന്നൈ: (www.kvartha.com 08.06.2020) കാമുകിയെ കാണാന്‍ രാത്രി വീട്ടിലെത്തിയ പത്താം ക്ലാസുകാരനെ വീട്ടുകാര്‍ വെട്ടിക്കൊന്നു. തമിഴ്‌നാട്ടിലെ ചിദംബരത്താണ് സംഭവം. വാവൂസി തെരുവില്‍ അറുമുഖത്തിന്റെ മകന്‍ അന്‍പഴകനാണ് കൊല്ലപ്പെട്ടത്. രാത്രി പെണ്‍കുട്ടിയെ കാണാന്‍ വീട്ടിലെത്തിയപ്പോള്‍ വീട്ടുകാര്‍ പിടികൂടി കൈകള്‍ ബന്ധിപ്പിച്ച ശേഷം വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
കൊലയ്ക്ക് ശേഷം മൃതദേഹം ടെറസില്‍ ഉപേക്ഷക്കുകയ്യായിരുന്നു. ഒരാള്‍ ടെറസില്‍ പരുക്കേറ്റു കിടക്കുന്നത് കണ്ടെന്ന് വീട്ടുകാര്‍ തന്നെയാണ് പോലീസിനെ വിളിച്ച് വിവരമറിയിച്ചത്. പെണ്‍കുട്ടിയുടെ മാതാപിതാക്കളെയും സഹോദരനെയും ചിദംബരം പൊലീസ് അറസ്റ്റ് ചെയ്തു.
Keywords: National, News, Chennai, Student, Murder, Killed, Parents, Love, Brother, Police, Case, Arrested, Accused, Student murdered by lovers parents.
Powered by Info News For You

Comments
Post a Comment