ഭാര്യ വീട്ടിനുള്ളില്‍ മരിച്ചു കിടക്കുന്ന വിവരം അയല്‍ക്കാരെ അറിയച്ചതിനു പിന്നാലെ ഭര്‍ത്താവ് ആറ്റില്‍ച്ചാടി ജീവനൊടുക്കി

പത്തനംതിട്ട: (www.kvartha.com 21.06.2020) വീട്ടിനുള്ളില്‍ ഭാര്യ മരിച്ചു കിടക്കുന്നുവെന്ന് അയല്‍ക്കാരെ അറിയിച്ചതിനു ശേഷം ഭര്‍ത്താവ് ആറ്റില്‍ച്ചാടി ജീവനൊടുക്കി. ശനിയാഴ്ച രാവിലെ 8 മണിയോടെയാണ് സംഭവം. അട്ടച്ചാക്കല്‍ മണിയന്‍പാറ കോളനി മുട്ടത്ത് വടക്കേതില്‍ ഗണനാഥന്‍ (67), ഭാര്യ രമണി (55) എന്നിവരാണ് മരിച്ചത്. രമണിയുടെ മൃതദേഹം മുറിക്കുള്ളില്‍ കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു.

സമീപത്ത് രക്തം കണ്ടെത്തിയെങ്കിലും ഇവരുടെ ശരീരത്ത് മുറിവുകളൊന്നുമില്ലെന്ന് പൊലീസ് പറയുന്നു. വിവരമറിഞ്ഞ് പൊലീസ് സംഭവസ്ഥലത്ത് എത്തിയ ശേഷമാണ് ഗണനാഥനെ സമീപവാസികളും അന്വേഷിച്ചത്. തുടര്‍ന്ന് 11 മണിയോടെ അച്ചന്‍കോവിലാറ്റില്‍ കാവുംപുറത്ത് കടവില്‍ മുങ്ങിമരിച്ച നിലയില്‍ അദ്ദേഹത്തെ കണ്ടെത്തി. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ പാടുണ്ട്. ജോത്സ്യനായിരുന്ന ഗണനാഥന്റെ രണ്ടാമത്തെ ഭാര്യയാണ് രമണി. ഇവര്‍ക്ക് മക്കളില്ല.

Pathanamthitta, News, Kerala, Death, Suicide, Husband, Wife, Police, Husband committed suicide after his wife died

Keywords: Pathanamthitta, News, Kerala, Death, Suicide, Husband, Wife, Police, Husband committed suicide after his wife died


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?