സി.പി.എമ്മില്‍ വീണ്ടും സ്വഭാവദൂഷ്യ വിവാദം: വീട്ടില്‍ വിളിച്ചു വരുത്തി യുവതിയോട് അപമര്യാദയായി പെരുമാറിയ നേതാവിനെ പുറത്താക്കി
തലശേരി: (https://ift.tt/2MsCn1T) സി പി എമ്മിന്റെ കൊടും കോട്ടകളിലൊന്നായ പാര്‍ട്ടി ഗ്രാമത്തില്‍ ലൈംഗീകാരോപണ വിവാദം. പാര്‍ട്ടി അനുഭാവിയായ യുവതിയോട് അപമര്യാദയായി പെരുമാറിയ സി പി എം നേതാവിനെ അന്വേഷണ വിധേയമായി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. സി പി എം കൂത്തുപറമ്പ് ഏരിയാകമ്മിറ്റി അംഗത്തിനെതിരെയാണ് പാര്‍ട്ടി സമിതി നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് പുറത്താക്കിയത്. സി പി എം ഏരിയാകമ്മിറ്റി അംഗവും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ മുതിര്‍ന്ന നേതാവിനെതിരെയുള്ള ആരോപണം നേരത്തെ സജീവമായിരുന്നു.
സി.പി.എം ശക്തികേന്ദ്രമായ ഒരു ഗ്രാമത്തിലെ ഒരുസ്ത്രീയുടെ പരാതിയിലാണു നേതാവിനെതിരെ നടപടി എടുത്തത്. പാര്‍ട്ടി നടപടിയെടുത്തില്ലെങ്കില്‍ പോലീസില്‍ പരാതി നല്‍കുമെന്ന് യുവതി നേതൃത്വത്തെ നേരത്തെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അടിയന്തിര ഏരിയാ കമ്മിറ്റി യോഗം ചേര്‍ന്ന് നടപടി സ്വീകരിച്ചത്. കഴിഞ്ഞ മാസം തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട താല്‍കാലിക ജോലി സ്ഥിരപ്പെടുത്തണമെന്ന ആവശ്യവുമായി വീട്ടിലെത്തിയ സ്ത്രീയെ ഇയാള്‍ ലൈംഗിക പീഢനത്തിനു വിധേയമാക്കാന്‍ ശ്രമിക്കുകയായിരുന്നു.
യുവതി ബഹളം വെച്ചതിനെ തുടര്‍ന്നാണ് ശാരീരിക പീഢനത്തില്‍ നിന്നും രക്ഷപ്പെട്ടത്. ഇതിനെ തുടര്‍ന്ന് ബന്ധുക്കള്‍ക്കൊപ്പം പോലീസില്‍ പരാതി നല്‍കാന്‍ ഒരുങ്ങിയെങ്കിലും സിപിഎമ്മിലെ ഉന്നത നേതാക്കള്‍ ഇടപ്പെട്ട് തടയുകയായിരുന്നു. പിന്നീട് ഏരിയാകമ്മിറ്റിക്കു നല്‍കിയ പരാതി നല്‍കുകയുമായിരുന്നു. ഇതു ചര്‍ച്ച ചെയ്ത ഏരിയാകമ്മിറ്റി നടപടിക്കുള്ള തീരുമാനം ജില്ലാ നേതൃത്വത്തിനു കൈമാറി. കഴിഞ്ഞദിവസം ചേര്‍ന്ന ഏരിയാകമ്മിറ്റി യോഗത്തില്‍ ഏരിയാകമ്മിറ്റി അംഗത്തെ പാര്‍ട്ടിയുടെ പ്രാഥമികഅംഗത്വത്തില്‍ നിന്നു പുറത്താക്കാനുള്ള ശുപാര്‍ശ ജില്ലാസെക്രട്ടറി അറിയിക്കുകയായിരുന്നു. പുറത്താക്കിയ തീരുമാനം കഴിഞ്ഞ ദിവസം ചേര്‍ന്ന പാട്യം ലോക്കല്‍ കമ്മറ്റിയില്‍ റിപേര്‍ട്ടു ചെയ്തു. കൂത്തുപറമ്പിലെ അറിയപ്പെടുന്ന സഹകരണ സ്ഥാപനത്തിന്റെ സാരഥി കൂടിയാണു പുറത്താക്കപ്പെട്ട നേതാവ്. എന്നാല്‍ ഈ കാര്യം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുമ്പോഴും സി.പി.എം ഔദ്യോഗിക നേതൃത്വം പ്രതികരിച്ചിട്ടില്ല.
Keywords: Thalassery, Kerala, News, CPM, party, Controversy, Women, Police, Complaint, Controversy in cpm again

Powered by Info News For You

Comments
Post a Comment