പി ജയരാജനെതിരെയുള്ള വധഭീഷണി: രണ്ടു ഗണ്‍മാന്‍മാരെ കൂടി നിയോഗിച്ചു

തലശേരി: (www.kvartha.com 17.06.2020) തലശേരി താലൂക്കില്‍ അക്രമ രാഷ്ട്രീയ സാധ്യത നിലനില്‍ക്കുന്നുവെന്ന സംസ്ഥാന രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സുരക്ഷ ശക്തമാക്കി. സിപിഎം സംസ്ഥാന സമിതി അംഗവും മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ പി ജയരാജനെതിരെ രാഷ്ട്രീയ എതിരാളികളില്‍ നിന്നും വധഭീഷണി നിലനില്‍ക്കുന്നുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പ് സുരക്ഷ ശക്തമാക്കിയത്. നിലവില്‍ ഒരു ഗണ്‍മാനുള്ള ജയരാജന് ഇനി മൂന്നു ഗണ്‍മാന്‍മാര്‍ സുരക്ഷയ്ക്കുണ്ടാവും.

നേരത്തെ പി ജയരാജനെ വധിക്കുമെന്നു മുന്നറിയിപ്പു നല്‍കി വ്യാജ വിലാസത്തില്‍ നിന്നയച്ച കത്തു ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കത്തിന്റെ ഉറവിടം തേടി രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തിയിരുന്നുവെങ്കിലും കക്കാട് സ്വദേശിയുടെ വ്യാജ വിലാസത്തിലാണ് കത്തയച്ചതെന്ന് പിന്നീട് വ്യക്തമായി. എന്നാല്‍ ജയരാജനെതിരെ വധഭീഷണി നിലനില്‍ക്കുന്നുണ്ടെന്ന വിലയിരുത്തലില്‍ തന്നെയാണ് പൊലീസ്. ഇതാണ് ഇപ്പോള്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ കാരണം. പി ജയരാജനോടൊപ്പം നേരത്തെ തന്നെ ഒരു ഗണ്‍മാനുണ്ട്. ഇത് കൂടാതെയാണ് ഇപ്പോള്‍ രണ്ട് ഗണ്‍മാന്‍മാരെ കൂടി അധികം സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്.

 Thalassery, News, Kerala, P Jayarajan, Politics, Protection, CPM, Gunmen, Death threat, Death threat to P Jayarajan: Two more gunmen were assigned

ജയരാജന്റെ വാഹനത്തിന് അകമ്പടി വാഹനവും ഉണ്ടാവും. ഈ വാഹനത്തിലാണ് രണ്ട് ഗണ്‍മാന്‍മാര്‍ ഉണ്ടാവുക. ഒരു ഗണ്‍മാന്‍ ജയരാജനോടൊപ്പം വാഹനത്തിലും ഉണ്ടാവും. കതിരൂര്‍ മനോജ്, അരിയില്‍ ഷുക്കൂര്‍ വധക്കേസുകളില്‍ പ്രതിയായ ജയരാജന്‍ നിയമനടപടിയില്‍ നിന്നും ശിക്ഷയില്‍ നിന്നും രക്ഷപ്പെടുകയാണെന്നും ജയരാജനെ വധിക്കുമെന്നായിരുന്നു നേരത്തെ അയച്ച ഭീഷണിക്കത്തിന്റെ ഉറവിടം. ജയരാജന് പുറമേ മറ്റു ചില രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയും ഭീഷണി നിലനില്‍ക്കുന്നുണ്ട്. ഇവര്‍ക്കും സുരക്ഷ ഏര്‍പ്പെടുത്തുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നാണ് സൂചന.

Keywords: Thalassery, News, Kerala, P Jayarajan, Politics, Protection, CPM, Gunmen, Death threat, Death threat to P Jayarajan: Two more gunmen were assigned


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?