'ശവപ്പെട്ടിയില്‍ കിടക്കുന്നയാളുടെ മൂക്കിലിരിക്കാതെ പാറിപ്പറന്ന് പഞ്ഞി; കണ്ടുനിന്നവരില്‍ ചിരി പടര്‍ത്തി ഈ കാഴ്ച; സംഭവം ഇങ്ങനെ!

കോട്ടയം: (www.kvartha.com 19.06.2020) 'ശവപ്പെട്ടിയില്‍ കിടക്കുന്നയാളുടെ മൂക്കിലിരിക്കാതെ പാറിപ്പറന്ന് പഞ്ഞി. കണ്ടുനിന്നവരില്‍ ചിരി പടര്‍ത്തി ഈ കാഴ്ച. കോട്ടയത്ത് കെ ടി യു സിയുടെ സമരവേദിയിലാണ് സംഭവം.

തുടര്‍ച്ചയായി പതിനൊന്നു ദിവസവും ഇന്ധനവില വര്‍ധിപ്പിച്ച പെട്രോളിയം കമ്പനികളുടെ നടപടികള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കെ ടി യു സി (എം) ജില്ലാ പ്രസിഡന്റ് പൗലോസ് കടമ്പംകുഴി ശവപ്പെട്ടിയില്‍ കിടന്ന് നടത്തിയ പ്രതിഷേധ സമരത്തിനിടെ പ്രവര്‍ത്തകന്‍ വെച്ചുകൊടുത്ത പഞ്ഞി ശ്വാസം വിട്ടപ്പോള്‍ തെറിച്ചുപോകുകയായിരുന്നു. തോമസ് ചാഴിക്കാടന്‍ എം പിയും സമീപത്തുണ്ടായിരുന്നു.



ശവപെട്ടിയില്‍ താടിയൊക്കെ കെട്ടി നല്ല അറ്റന്‍ഷനായി കിടക്കുന്ന 'ശവം'. ശവമാകുമ്പോള്‍ മൂക്കില്‍ പഞ്ഞിവേണമെന്ന് നിര്‍ബന്ധമാണ്. പക്ഷേ പെട്ടിയില്‍ കിടക്കുന്നയാള്‍ക്ക് ജീവനുള്ളതിനാല്‍ മൂക്കില്‍ ഇരിക്കാതെ ആ പഞ്ഞി പാറിപ്പറന്നു.'ശവം' ശ്വാസം വലിച്ചതാണ് പ്രശ്നം.

Viral picture in KTUC (m) protest, Kottayam, News, Local-News, Strike, Protesters, Politics, Kerala

Keywords: Viral picture in  KTUC (m) protest, Kottayam, News, Local-News, Strike, Protesters, Politics, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?