ഭീം ആപ്പ്: ഒരുതരത്തിലുമുള്ള ഡാറ്റ ചോര്‍ച്ച നടന്നിട്ടില്ല, തെറ്റായ വിവരങ്ങള്‍ക്ക് ഇരായകരുതെന്നും എന്‍പിസിഐ

മുംബൈ: (www.kvartha.com 04.06.2020) ഭീം ആപ്പ് സംബന്ധിച്ച് ഒരുതരത്തിലുമുള്ള ഡാറ്റ ചോര്‍ച്ച നടന്നിട്ടില്ലെന്ന് ദേശീയ പേയ്മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ). ഉപയോക്താക്കള്‍ പരിഭ്രാന്തരാകേണ്ടതില്ല. തെറ്റായ വിവരങ്ങള്‍ക്ക് ഇരായകരുതെന്നും ഉപയോക്താക്കള്‍ ശ്രദ്ധിക്കണമെന്നും എന്‍പിസിഐ അറിയിച്ചു. അടുത്തു പുറത്തുവന്ന വാര്‍ത്തകളെ കുറിച്ച് എന്‍പിസിഐ സ്വതന്ത്ര്യ അന്വേഷണം നടത്തിയിരുന്നു. ഭീമിനെ സംബന്ധിച്ച് ഒരു പ്രമുഖ ഡിജിറ്റല്‍ റിസ്‌ക് നിരീക്ഷണ സ്ഥാപനത്തിന്റെ റിപ്പോര്‍ട്ട് വരെ പരിശോധിച്ചാണ് അതെല്ലാം അടിസ്ഥാന രഹിതമാണെന്ന് ഉറപ്പിച്ചത്.

ഭീം ആപ്പില്‍ ഇതുവരെ ഡാറ്റാ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ഡിജിറ്റല്‍ റിസ്‌ക് മോണിറ്ററിങ് സ്ഥാപനത്തിന്റെ കണ്ടെത്തലുകളില്‍ ഉപഭോക്താക്കളുടെ ഒരു വിവരവും ചോര്‍ന്നിട്ടില്ല. എന്‍പിസിഐ ഉയര്‍ന്ന തലത്തിലുള്ള സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അടിസ്ഥാന വിവരങ്ങളുടെ സംരക്ഷണത്തിന് സംയോജിത സമീപനവും സ്വീകരിച്ചു വരുന്നുവെന്നും എന്‍പിസിഐ അധികൃതര്‍ വ്യക്തമാക്കി.

Mumbai, News, National, Message, Technology, BHIM App, Application, BHIM App: You must read this important NPCI message

Keywords: Mumbai, News, National, Message, Technology, BHIM App, Application, BHIM App: You must read this important NPCI message


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?