ക്വാറന്റീനില്‍ കഴിയുന്ന മുഴുവന്‍ പ്രവാസികള്‍ക്കും കോവിഡ് ടെസ്റ്റ് നടത്തണം: പ്രവാസി ലീഗ്


കാസര്‍കോട് (www.evisionnews.co): ക്വാറന്റീനില്‍ കഴിയുന്ന എല്ലാ പ്രവാസികള്‍ക്കും കോവിഡ് ടെസ്റ്റ് നടത്തുന്നതിനാവശ്യമായ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള പ്രവാസി ലീഗ് ജില്ലാ നേതൃയോഗം സര്‍ക്കാറിനോട് ആവശ്യപ്പട്ടു. പ്രവാസികളോട് കേന്ദ്ര-കേരള സര്‍ക്കാറുകളുടെ അവഗണനയില്‍ പ്രതിഷേധിച്ച് ജനാധിപത്യ രീതിയിലുള്ള സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് യോഗം മുന്നറിയിപ്പു നല്‍കി. എയിംസ് ജില്ലയില്‍ സ്ഥാപിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. 

പ്രസിഡന്റ് എപി ഉമ്മര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഖാദര്‍ ഹാജി ചെങ്കള സ്വാഗതം പറഞ്ഞു. സംസ്ഥാന ട്രഷറര്‍ കാപ്പില്‍ മുഹമ്മദ് പാഷ ഉദ്ഘാടനം ചെയ്തു. ടി.പി കുഞ്ഞബ്ദുല്ല, ബി.യു. അബ്ദുല്ല, കൊവ്വല്‍ അബ്ദുല്‍ റഹിമാന്‍, അബ്ദുല്‍ റസാഖ് തായലക്കണ്ടി, ബഷീര്‍ പക്യാര പ്രസംഗിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?