വഴിയോര കച്ചവട തൊഴിലാളികള്‍ക്ക് എസ്ടിയു ധനസഹായം നല്‍കി


കാസര്‍കോട് (www.evisionnews.co): കോവിഡും ലോക്ഡൗണും കാരണം പ്രതിസന്ധിയിലായ കാസര്‍കോട് നഗരത്തിലെ നൂറോളം വഴിയോര കച്ചവടക്കാര്‍ക്ക് വഴിയോര കച്ചവട ഫെഡറേഷന്‍ (എസ്.ടി.യു) യൂണിറ്റ് കമ്മിറ്റി ധന സഹായം നല്‍കി. പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ അധ്യക്ഷത വഹിച്ചു. 

എസ്.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി ഷരീഫ് കൊടവഞ്ചി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി മുത്തലിബ് പാറക്കെട്ട്, ഫെഡറേഷന്‍ സംസ്ഥാന ട്രഷറര്‍ മുഹമ്മദ് ബേഡകം, ജില്ലാ സെക്രട്ടറി മുഹമ്മദ് റഫീഖ് മുഹമ്മദ്, ചെമ്മനാട് മുരുഗേഷ് പ്രസംഗിച്ചു. മുസ്ലിം ലീഗ് സംസ്ഥാന ട്രഷററും ചന്ദ്രിക ഡയരക്ടറുമായ മെട്രോ മുഹമ്മദ് ഹാജിയുടെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. ഫെഡറേഷന്റെ മെമ്പര്‍ഷിപ്പ് പൂര്‍ത്തീകരിച്ച് പുതിയ കമ്മിറ്റിക്ക് രൂപം നല്‍കി.

ഭാരവാഹികള്‍: അഷ്‌റഫ് എടനീര്‍ (പ്രസിഡന്റ്), മുഹമ്മദ് ബേഡകം (വര്‍ക്കിംഗ് പ്രസിഡന്റ്) ,മുരുഗേഷ്, മുഹമ്മദലി ചെമ്മനാട് (വൈസ് പ്രസിഡന്റ്), കെ.എം മുഹമ്മദ് റഫീഖ് (ജനറല്‍ സെക്രട്ടറി), ആസിഫ് മഞ്ചേശ്വരം സത്താര്‍ തളങ്കര (ജോ. സെക്രട്ടറി), മുഹമ്മദ് ചെമ്മനാട് (ട്രഷറര്‍).



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?