കയ്യില്‍ ആവശ്യത്തിന് പണമില്ലാത്തതിനാല്‍ ചികിത്സ നിഷേധിച്ചു; നിറവയറുമായി നാല് ദിവസം കൊണ്ട് ഏഴ് ആശുപത്രികള്‍ കയറിയിറങ്ങിയ ഗര്‍ഭിണിയും ഗര്‍ഭാശയത്തില്‍വെച്ചു തന്നെ കുഞ്ഞും മരിച്ചു
ജലന്ധര്‍: (https://ift.tt/2MsCn1T) ഉപജീവനമാര്‍ഗത്തിനായാണ് തൊഴിലാളിയായ വിക്കിയും ഭാര്യയും ഉത്തര്‍പ്രദേശില്‍ നിന്ന് പഞ്ചാബിലെ ജലന്ധറിലെത്തിയത്. ദിവസങ്ങളായ തിരച്ചിലിനൊടുവില്‍ ഇഷ്ടിക ചൂളയില്‍ വിക്കിക്ക് ജോലി കിട്ടി. അങ്ങനെ ജീവിതം നല്ല രീതിയില്‍ മുന്നോട്ട് പോകുന്നതിനിടെഭാര്യ സീമ ഗര്‍ഭിണി ആയി. അതേസമയം കൊവിഡ് എന്ന മഹാമാരിയും രാജ്യത്ത് പിടിമുറുക്കി.
ജൂണ്‍ അഞ്ചിന് തങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി എത്തുമെന്ന സന്തോഷത്തിലായിരുന്നു ഇരുവരും. എന്നാല്‍, മെയ് പകുതിയായതോടെ സീമയ്ക്ക് പ്രസവ വേദന വന്നു. വേദന സഹിക്കാനാകാതെ വന്നതോടെ മെയ് 28ന് സീമയെ ആശുപത്രിയിലേക്ക് പോയി. ആദംപൂരിലെ ആശുപത്രിയിലായിരുന്നു സീമയെ ആദ്യം എത്തിച്ചത്. എന്നാല്‍, ആശുപത്രി അധികൃതര്‍ സീമയെ അവിടെ പ്രവേശിപ്പിക്കാന്‍ തയാറായില്ല.
പിന്നീട് ജലന്ധറിലെ സിവില്‍ ആശുപത്രിയിലേക്ക് പോയി. അവിടത്തെ ഡോക്ടര്‍മാര്‍ പരിശോധിക്കുകയും കുട്ടിയുടെ കാര്യത്തില്‍ ചില സങ്കീര്‍ണതകളുണ്ടെന്നും അതിനാല്‍ അമൃത്സര്‍ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയുമായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
''ആദംപൂരിലെ ഡോക്ടര്‍മാര്‍ പറഞ്ഞത് സീമയുടെ നില ഗുരുതരമെന്നാണ്. ജലന്ധറിലെ സിവില്‍ ആശുപത്രിയിലെത്തിയപ്പോള്‍ ആദ്യം കോവിഡ് ടെസ്റ്റ് നടത്തണമെന്ന് പറഞ്ഞു. റിപ്പോര്‍ട്ട് വന്നപ്പോള്‍ കുട്ടിയുടെ നില മോശമാണെന്നും അമൃത്സറിലെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാനുമായിരുന്നു അവര്‍ നിര്‍ദേശിച്ചത്. വിലപ്പെട്ട സമയം നഷ്ടപ്പെടുകയായിരുന്നു''- വിക്കി പറയുന്നു. മെയ് 5 ന് നടത്തിയ അവസാന സ്‌കാനിംഗില്‍ സീമയുടെ അവസ്ഥ സാധാരണ നിലയിലായിരുന്നുവെന്നും വിക്കി കൂട്ടിച്ചേര്‍ത്തു.
പിന്നീട് മെഡിക്കല്‍ കോളേജില്‍ രണ്ടുദിവസം സീമ ചികിത്സയില്‍ കഴിഞ്ഞു. ഇതു കൂടാതെ നാല് സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടാനും വിക്കി ശ്രമം നടത്തി. എന്നാല്‍ കയ്യില്‍ ആവശ്യത്തിന് പണം ഇല്ലാത്തതിനാല്‍ എല്ലവരും തന്നെ മടക്കി അയക്കുകയായിരുന്നുവെന്ന് വിക്കി പറഞ്ഞു.
'മെയ് 31ന് ഗുരുതരാവസ്ഥയിലാണ് യുവതി ആശുപത്രിയിലെത്തിയത്. പക്ഷേ ചികിത്സാ ചെലവ് വഹിക്കാന്‍ അവര്‍ക്ക് കഴിയുമായിരുന്നില്ല'- സ്വകാര്യ ക്ലിനിക്കിലെ ഡോക്ടര്‍ പറയുന്നു. പിന്നീട് സീമയെ ജലന്ധറിലെ സിവില്‍ ആശുപത്രിയിലേക്ക് മടക്കി കൊണ്ടുപോവുകയും മെയ് 31ന് അവിടെ വെച്ച് മരണപ്പെടുകയുമായിരുന്നു.
'അമൃത്സറിലെ മികച്ച ചികിത്സ തന്നെ സീമയ്ക്ക് ലഭിക്കേണ്ടതുണ്ടായിരുന്നു. എന്നാല്‍, ദമ്പതികള്‍ അതിന് തയാറായില്ല. അവര്‍ തിരികെ എത്തിയത് അതീവ ഗുരുതരാവസ്ഥയിലായിരുന്നു. ഗര്‍ഭാശയത്തില്‍വെച്ചു തന്നെ കുഞ്ഞുമരിച്ചു' - സിവില്‍ സര്‍ജന്‍ ഡോ. ഗുരീന്ദര്‍ കൗര്‍ ചൗള പറഞ്ഞു.
Keywords: News, National, India, Uttar Pradesh, Punjab, Pregnant Woman, Child, Death, hospital, Treatment, Migrant Lost His Pregnant Wife and Childജൂണ്‍ അഞ്ചിന് തങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി എത്തുമെന്ന സന്തോഷത്തിലായിരുന്നു ഇരുവരും. എന്നാല്‍, മെയ് പകുതിയായതോടെ സീമയ്ക്ക് പ്രസവ വേദന വന്നു. വേദന സഹിക്കാനാകാതെ വന്നതോടെ മെയ് 28ന് സീമയെ ആശുപത്രിയിലേക്ക് പോയി. ആദംപൂരിലെ ആശുപത്രിയിലായിരുന്നു സീമയെ ആദ്യം എത്തിച്ചത്. എന്നാല്‍, ആശുപത്രി അധികൃതര്‍ സീമയെ അവിടെ പ്രവേശിപ്പിക്കാന്‍ തയാറായില്ല.
പിന്നീട് ജലന്ധറിലെ സിവില്‍ ആശുപത്രിയിലേക്ക് പോയി. അവിടത്തെ ഡോക്ടര്‍മാര്‍ പരിശോധിക്കുകയും കുട്ടിയുടെ കാര്യത്തില്‍ ചില സങ്കീര്‍ണതകളുണ്ടെന്നും അതിനാല്‍ അമൃത്സര്‍ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയുമായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
''ആദംപൂരിലെ ഡോക്ടര്‍മാര്‍ പറഞ്ഞത് സീമയുടെ നില ഗുരുതരമെന്നാണ്. ജലന്ധറിലെ സിവില്‍ ആശുപത്രിയിലെത്തിയപ്പോള്‍ ആദ്യം കോവിഡ് ടെസ്റ്റ് നടത്തണമെന്ന് പറഞ്ഞു. റിപ്പോര്‍ട്ട് വന്നപ്പോള്‍ കുട്ടിയുടെ നില മോശമാണെന്നും അമൃത്സറിലെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാനുമായിരുന്നു അവര്‍ നിര്‍ദേശിച്ചത്. വിലപ്പെട്ട സമയം നഷ്ടപ്പെടുകയായിരുന്നു''- വിക്കി പറയുന്നു. മെയ് 5 ന് നടത്തിയ അവസാന സ്‌കാനിംഗില്‍ സീമയുടെ അവസ്ഥ സാധാരണ നിലയിലായിരുന്നുവെന്നും വിക്കി കൂട്ടിച്ചേര്‍ത്തു.
പിന്നീട് മെഡിക്കല്‍ കോളേജില്‍ രണ്ടുദിവസം സീമ ചികിത്സയില്‍ കഴിഞ്ഞു. ഇതു കൂടാതെ നാല് സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടാനും വിക്കി ശ്രമം നടത്തി. എന്നാല്‍ കയ്യില്‍ ആവശ്യത്തിന് പണം ഇല്ലാത്തതിനാല്‍ എല്ലവരും തന്നെ മടക്കി അയക്കുകയായിരുന്നുവെന്ന് വിക്കി പറഞ്ഞു.
'മെയ് 31ന് ഗുരുതരാവസ്ഥയിലാണ് യുവതി ആശുപത്രിയിലെത്തിയത്. പക്ഷേ ചികിത്സാ ചെലവ് വഹിക്കാന്‍ അവര്‍ക്ക് കഴിയുമായിരുന്നില്ല'- സ്വകാര്യ ക്ലിനിക്കിലെ ഡോക്ടര്‍ പറയുന്നു. പിന്നീട് സീമയെ ജലന്ധറിലെ സിവില്‍ ആശുപത്രിയിലേക്ക് മടക്കി കൊണ്ടുപോവുകയും മെയ് 31ന് അവിടെ വെച്ച് മരണപ്പെടുകയുമായിരുന്നു.
'അമൃത്സറിലെ മികച്ച ചികിത്സ തന്നെ സീമയ്ക്ക് ലഭിക്കേണ്ടതുണ്ടായിരുന്നു. എന്നാല്‍, ദമ്പതികള്‍ അതിന് തയാറായില്ല. അവര്‍ തിരികെ എത്തിയത് അതീവ ഗുരുതരാവസ്ഥയിലായിരുന്നു. ഗര്‍ഭാശയത്തില്‍വെച്ചു തന്നെ കുഞ്ഞുമരിച്ചു' - സിവില്‍ സര്‍ജന്‍ ഡോ. ഗുരീന്ദര്‍ കൗര്‍ ചൗള പറഞ്ഞു.
Powered by Info News For You

Comments
Post a Comment