ടിക് ടോക് വീഡിയോയ്ക്കായി ജീവനുള്ള മീനിനെ വിഴുങ്ങി; യുവാവ് ശ്വാസംമുട്ടി മരിച്ചു
ചെന്നൈ: (www.kvartha.com 13.06.2020) ടിക്ടോക് വീഡിയോയ്ക്കായി ജീവനുള്ള മീനിനെ വിഴുങ്ങിയ യുവാവിന് ദാരുണാന്ത്യം. ഹൊസൂര്‍ സ്വദേശിയും കെട്ടിട നിര്‍മാണ തൊഴിലാളിയുമായ എസ് വെട്രിവേല്‍ (22) ആണ് ശ്വാസംമുട്ടി മരിച്ചത്. തേര്‍പേട്ടയ്ക്കടുത്തുള്ള തടാകക്കരയിലാണ് സംഭവം. മദ്യലഹരിയിലായിരുന്ന വെട്രിവേലും സുഹൃത്തുക്കളും തടാകത്തില്‍ മീന്‍പിടിക്കുന്നതിനിടെ മീന്‍ വിഴുങ്ങുന്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ച് ടിക്ടോക്കിലിടാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
തുടര്‍ന്ന് ജീവനുള്ള മീനിനെ വിഴുങ്ങിയ വെട്രിവേലിന് ശ്വാസം കിട്ടാതെയായി. വീഡിയോ ചിത്രീകരിക്കുകയായിരുന്ന സുഹൃത്തുക്കള്‍ യുവാവിനെ ഉടനെ ഹൊസൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Keywords: Chennai, News, National, Death, Youth, Hospital, Police, Enquiry, Fish, Swallow, TikTok, Youth swallows live fish for tiktok after die

Powered by Info News For You

Comments
Post a Comment