കണ്ടെയ്ന്‍മെന്റ് സോണില്‍നിന്ന് കോവിഡ് പകരുമെന്ന ഭീതി; മലപ്പുറത്ത് രണ്ടുഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന പാലം പാതിരാത്രി ആരുമറിയാതെ പൊളിച്ചു മാറ്റി

മലപ്പുറം: (https://ift.tt/385NkQJ) കോവിഡ് പകരുമെന്ന ഭീതിയില്‍ രണ്ടുഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന പാലം പൊളിച്ചു. കണ്ടെയ്ന്‍മെന്റ് സോണില്‍നിന്ന് കോവിഡ് പകരുമെന്ന ഭീതിയിലാണ് താനൂരില്‍ പാലം പാതിരാത്രിക്ക് പൊളിച്ചു മാറ്റിയത്.

News, Kerala, Malappuram, CPM, COVID-19, Amid Covid fear bridge connecting two villages demolished

താനൂര്‍ നഗരസഭയിലെ ചീരാന്‍ കടപ്പുറത്തെയും താനാളൂര്‍ ഗ്രാമപ്പഞ്ചായത്തിലെ കുണ്ടുങ്ങലിനെയും ബന്ധിപ്പിക്കുന്ന കനോലി കനാലിനു കുറുകെയുള്ള മുളപ്പാലമാണ് പൊളിച്ചത്. താനാളൂര്‍ ഗ്രാമപ്പഞ്ചായത്ത് കുണ്ടുങ്ങല്‍ വാര്‍ഡിലെ സിപിഎം അംഗം കാദര്‍കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പാലം പൊളിച്ചതെന്ന് താനൂര്‍ നഗരസഭ ആരോപിച്ചു.

കണ്ടയ്ന്‍മെന്റ് സോണായ ചീരാന്‍കടപ്പുറം ഭാഗത്തുള്ളവര്‍ കടക്കാതിരിക്കാന്‍ വ്യാഴാഴ്ച രാത്രിയാണ് പാലം പൊളിച്ചതെന്നാണ് ആരോപണം. പാലം പൊളിച്ചതറിയാതെ നിരവധി ആളുകള്‍ക്ക് പുഴയില്‍വീണ് പരിക്കേറ്റെന്നും നാട്ടുകാര്‍ ആരോപിച്ചു.

താനൂര്‍ നഗരസഭയോട് ആലോചിക്കാതെയെടുത്ത തീരുമാനമാണിതെന്നും ആരുടെയും നിര്‍ദേശമില്ലാതെയാണ് പാലം പൊളിച്ചതെന്നും താനൂര്‍ നഗരസഭാധ്യക്ഷ സി കെ സുബൈദ പറഞ്ഞു.

എന്നാല്‍ കണ്ടെയ്ന്‍മെന്റ് സോണില്‍നിന്ന് ആളുകള്‍ എത്തുന്നത് തടയാനാണ് പാലം അടച്ചതെന്നും പാലം പൊളിച്ചിട്ടില്ലെന്നും കാദര്‍കുട്ടി പറഞ്ഞു. ഇതിനിടെ ഇരുപത്തഞ്ചോളം വരുന്ന സംഘം തങ്ങളെ ആക്രമിച്ചതായും കാദര്‍കുട്ടി പറഞ്ഞു.

Keywords: News, Kerala, Malappuram, CPM, COVID-19, Amid Covid fear bridge connecting two villages demolished


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?