വാടക വീട് നോക്കാനെത്തിയപ്പോള്‍ താമസസ്ഥലം ഒരുക്കി തരാമെന്ന വ്യാജേന യുവതിയെ പൂട്ടിയിട്ട് സ്വര്‍ണം കവര്‍ന്നു; എറണാകുളത്ത് രണ്ട് സ്ത്രീകളടക്കം നാല് പേര്‍ പിടിയില്‍
കൊച്ചി: (https://ift.tt/2zsEmAa) വാടക വീട് നോക്കാനെത്തിയപ്പോള്‍ താമസസ്ഥലം ഒരുക്കി തരാമെന്ന വ്യാജേന യുവതിയെ പൂട്ടിയിട്ട് സ്വര്‍ണം കവര്‍ന്ന കേസില്‍ രണ്ട് സ്ത്രീകളടക്കം നാല് പേര്‍ പിടിയില്‍. എറണാകുളത്ത് കഴിഞ്ഞ അഞ്ചാം തിയ്യതിയാണ് കേസിനാസ്പ്പദമായ സംഭവം. വസ്തു ഇടപാടുകാരിയായ എറണാകുളം സ്വദേശിനി അശ്വതി, തിരുവനന്തപുരം പേട്ട സ്വദേശി കണ്ണന്‍, വടുതല സ്വദേശി മുഹമ്മദ് ബിലാല്‍, നോര്‍ത്ത് പറവൂര്‍ സ്വദേശിനി ഇന്ദു എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം സൗത്ത് റെയില്‍വേ സ്റ്റേഷന്‍ അടുത്ത് മൊണാസ്ട്രി റോഡില്‍ വാടകക്ക് വീട് കാണിച്ചുതരാമെന്ന വ്യാജേനെ പ്രതികള്‍ പരാതിക്കാരിയെ വിളിച്ചുവരുത്തുകയായിരുന്നു. മുറികള്‍ കാണിക്കാം എന്ന വ്യാജേന ഇവരെ വീടിനകത്ത് കയറ്റിയ പ്രതികള്‍ മുറി പൂട്ടിയിട്ട ശേഷം ദേഹോപദ്രവം ഏല്‍പ്പിക്കുകയും തുടര്‍ന്ന് ആഭരണങ്ങള്‍ കൈക്കലാക്കുകയും ചെയ്തു.
സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കണ്ണാടിക്കാട് വാടക വീട്ടില്‍ ഒളിച്ചു താമസിക്കുകയായിരുന്ന പ്രതികളെ പിടികൂടിയത്. ചോദ്യം ചെയ്തതില്‍ നിന്ന് കവര്‍ച്ച ചെയ്ത ആഭരണങ്ങള്‍ പണമിടപാട് സ്ഥാപനത്തില്‍ പണയം വച്ചിരിക്കുകയായിരുന്നുവെന്നും കണ്ടെത്തി. പ്രതികളെ ചാലക്കുടി കൊവിഡ് സെല്ലിലേക്ക് മാറ്റി.

Keywords: News, Kerala, Kochi, Theft, Women, Police, Case, Arrest, Accused, Ornaments, Four Arrested in Gold Theft Case
Powered by Info News For You

Comments
Post a Comment