ദുരിത കാലത്ത് ജനങ്ങളെ പിഴിയുന്ന വൈദ്യുതി വകുപ്പിന്റെ നിലപാടിനെതിരെ കെ എസ് ഇ ബി ഓഫീസുകളില്‍ക്ക് മുന്നില്‍ മുസ്ലിം ലീഗ് പ്രതിഷേധം

കാസര്‍കോട്: (https://ift.tt/3hhZbPT) കോവിഡ് ദുരിതകാലത്ത് ജനങ്ങളെ പിഴിയുന്ന വൈദ്യുതി വകുപ്പിന്റെ നിലപാടിനെതിരെ മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് പുലിക്കുന്നിലുള്ള കെ എസ് ഇ ബി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ഓഫീസിനു മുന്നില്‍ പ്രതിഷേധ സമരം നടത്തി. ഒരു ഭാഗത്ത് ജനങ്ങള്‍ക്ക് ലോക് ഡൗണ്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നു എന്ന പ്രതീതിയുണ്ടാക്കി മറുഭാഗത്ത് സാധാരണക്കാരായ ജനങ്ങളെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിടുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് നേതാക്കള്‍ ആരോപിച്ചു.

സംസ്ഥാന ട്രഷറര്‍ സി ടി അഹ് മദ് അലി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എ എം കടവത്ത് അധ്യക്ഷത വഹിച്ചു. കെ അബ്ദുല്ല കുഞ്ഞി ചെര്‍ക്കള സ്വാഗതം പറഞ്ഞു. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, പി എം മുനീര്‍ ഹാജി, മൂസ ബി ചെര്‍ക്കള, മാഹിന്‍ കേളോട്ട്, അബ്ബാസ് ബീഗം, ഹാഷിം കടവത്ത്, ടി എം ഇഖ്ബാല്‍, എ എ ജലീല്‍, അഷ്‌റഫ് എടനീര്‍, ബീഫാത്വിമ ഇബ്രാഹിം, അഡ്വ. വി എം മുനീര്‍, ഖാലിദ് പച്ചക്കാട്, ഹാരിസ് ബെദിര, ബഷീര്‍ തെട്ടാന്‍, എ എ അസീസ്, അജ്മല്‍ തളങ്കര, നൗഫല്‍ തായലങ്ങാടി, റഫീഖ് വിദ്യാനഗര്‍, ഫിറോസ് അട് ക്കത്ത്ബയല്‍ നേതൃത്വം നല്‍കി.
Kasaragod, news, Kerala, COVID-19, Protest, Office, Muslim-league, Muslim League protest conducted in front of KSEB office


Keywords: Kasaragod, news, Kerala, COVID-19, Protest, Office, Muslim-league, Muslim League protest conducted in front of KSEB office


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?