ബംഗളൂരുവില്‍ ഭാര്യയെ കൊലപ്പെടുത്തിയ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് വിമാനത്തില്‍ കൊല്‍ക്കത്തയിലെത്തി ഭാര്യാ മാതാവിനേയും കൊലപ്പെടുത്തി; ഭാര്യാ പിതാവ് ഓടി രക്ഷപ്പെട്ടു; ഒടുവില്‍ ആത്മഹത്യ
കൊല്‍ക്കത്ത: (www.kvartha.com 23.06.2020) ബംഗളൂരുവിലെ വീട്ടില്‍ വെച്ച് ഭാര്യയെ കൊലപ്പെടുത്തിയ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ആയ 42കാരന്‍ വിമാനത്തില്‍ കൊല്‍ക്കത്തയിലെത്തി ഭാര്യാ മാതാവിനേയും കൊലപ്പെടുത്തിയശേഷം സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തു. ഭാര്യാ പിതാവ് ഓടി രക്ഷപ്പെട്ടു.
ഭാര്യയുമായി അകന്നു കഴിഞ്ഞിരുന്ന നാല്‍പത്തിരണ്ടുകാരനായ അമിത് അഗര്‍വാള്‍ ആണ് ബംഗളൂരുവിലെ ഫ് ളാറ്റില്‍ വച്ച് ഭാര്യ ശില്‍പി ധന്‍ധാനിയയെ കൊലപ്പെടുത്തിയതിനുശേഷം വിമാനത്തില്‍ കൊല്‍ക്കത്തയിലെത്തി ഭാര്യാമാതാവ് ലളിത ധന്‍ധാനിയയെ വെടിവച്ചു കൊന്നത്.
അമിത് അഗര്‍വാള്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി ഭാര്യ ശില്‍പി ധന്‍ധാനിയയില്‍നിന്ന് അകന്നു കഴിയുകയായിരുന്നു. വിവാഹമോചനത്തിനുള്ള നടപടികള്‍ നടക്കുന്നതിനിടെയാണ് ഇയാള്‍ കൊല നടത്തുന്നത്. ഇവര്‍ക്ക് പത്തുവയസ്സുള്ള മകനുണ്ട്. മകന്‍ സുരക്ഷിതനാണെന്നും എന്നാല്‍ എവിടെയാണെന്ന് അറിയില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
തിങ്കളാഴ്ച വൈകിട്ട് 5.30 മണിയോടെയാണ് അമിത് ഫൂര്‍ബഗാന്‍ മേഖലയിലുള്ള കൊല്‍ക്കത്ത രാമകൃഷ്ണ സമാധി റോഡിലെ ഭാര്യവീട്ടില്‍ എത്തിയത്. തുടര്‍ന്ന് 70 വയസ്സുള്ള ഭാര്യാ പിതാവ് സുബാഷ് ധന്‍ധാനിയുമായി ഇയാള്‍ തര്‍ക്കത്തിലേര്‍പ്പെടുകയുണ്ടായി. ഇതിനിടെ ഭാര്യാമാതാവ് ഇയാളെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചതോടെ വെടിയുതിര്‍ക്കുകയായിരുന്നു. പിന്നാലെ ഭാര്യാ പിതാവ് കതട് അടച്ച് ഓടിരക്ഷപെട്ടു. തുടര്‍ന്ന് നാട്ടുകാരെയും പൊലീസുകാരെയും വിവരം അറിയിച്ചു.
പൊലീസുകാര്‍ സ്ഥലത്തെത്തിയപ്പോള്‍ ഭാര്യാമാതാവും വ്യവസായിയും രക്തത്തില്‍ കുളിച്ചുകിടക്കുന്നതാണു കണ്ടത്. സമീപത്തായി ആത്മഹത്യാ കുറിപ്പുമുണ്ടായിരുന്നു. ബംഗളൂരുവിലുള്ള ഭാര്യ ശില്‍പിയെ കൊലപ്പെടുത്തിയതായി ഇതില്‍ കുറിച്ചിരുന്നു. കത്തിന്റെ അടസ്ഥാനത്തില്‍ കൊല്‍ക്കത്ത പൊലീസ് ബംഗളൂരു പൊലീസുമായി ബന്ധപ്പെട്ടു. ബംഗളൂരു പൊലീസ് വൈറ്റ് ഫീല്‍ഡ് റോഡിലെ അപ്പാര്‍ട്ട്മെന്റില്‍ പരിശോധന നടത്തിയതോടെ ശില്‍പിയുടെ മൃതദേഹം കണ്ടെടുത്തു.
ഫ് ളാറ്റില്‍ ഇരുവരും തമ്മില്‍ കലഹം നടന്നതിന് ശേഷമാണ് അമിത് ഭാര്യയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. ചില്ലുപാത്രങ്ങളും മറ്റും പൊട്ടിച്ചിതറിയ നിലയില്‍ ഫ് ളാറ്റിലുണ്ടായിരുന്നു. അതിനിടെ, ശില്പിയുടെ കൂടെയുണ്ടായിരുന്ന പത്ത് വയസ്സുകാരനായ മകന്‍ എവിടെയാണെന്ന ചോദ്യമുയര്‍ന്നു. ഇതോടെ കുട്ടിയെ കണ്ടെത്താനായി അന്വേഷണം ഊര്‍ജിതമാക്കി. ഒടുവില്‍ കുട്ടി അമിതിന്റെ സഹോദരന്റെ വീട്ടില്‍ സുരക്ഷിതനാണെന്ന് പൊലീസ് കണ്ടെത്തി.
വിവാഹമോചന കേസ് നടക്കുന്നതിനാല്‍ അമിത് ഇടയ്ക്കിടെ ബംഗളൂരുവില്‍ പോകാറുണ്ടെന്നായിരുന്നു പൊലീസിന്റെ പ്രതികരണം. കഴിഞ്ഞ രണ്ടുവര്‍ഷമായി ദമ്പതികള്‍ പിരിഞ്ഞുതാമസിക്കുകയാണ്. കഴിഞ്ഞദിവസം അമിത് ബംഗളൂരുവിലെ ഭാര്യയുടെ ഫ് ളാറ്റിലെത്തി. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മകനുമായി കൊല്‍ക്കത്തയിലേക്ക് തിരിച്ചു. മകനെ സഹോദരന്റെ വീട്ടിലാക്കിയ ശേഷമാണ് ഭാര്യയുടെ മാതാപിതാക്കളുടെ ഫ് ളാറ്റിലേക്ക് പോയതെന്നും പൊലീസ് പറഞ്ഞു.
അതേസമയം, പെട്ടെന്നുണ്ടായ കൊലപാതകത്തിനും ആത്മഹത്യയ്ക്കും കാരണം സ്വത്തുതര്‍ക്കമാണെന്നാണ് പൊലീസിന്റെ സംശയം. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നും സംഭവത്തില്‍ ബന്ധുക്കളെയും മറ്റും ചോദ്യംചെയ്തുവരികയാണെന്നും പൊലീസ് അറിയിച്ചു. അമിതിന്റെ കൈവശമുണ്ടായിരുന്ന തോക്ക് എവിടെനിന്ന് സംഘടിപ്പിച്ചതാണെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
Keywords: Man Kills Wife, Flies To Kolkata To Kill Her Mother Before Shooting Self, Kolkata, News, Bangalore, Killed, Crime, Criminal Case, Suicide, Police, Probe, National.

Powered by Info News For You

Comments
Post a Comment