മദ്യപിച്ച് വീട്ടില്‍ ബഹളം വയ്ക്കുന്നുവെന്ന് പരാതി; അന്വേഷണത്തിനെത്തിയ പൊലീസുകാര്‍ കണ്ടത് വീടിനു മുന്നില്‍ കെട്ടിത്തൂങ്ങി മരണത്തോട് മല്ലടിക്കുന്ന ഗൃഹനാഥനെ

എടപ്പാള്‍: (www.kvartha.com 08.06.2020) ഗൃഹനാഥന്‍ മദ്യപിച്ച് വീട്ടില്‍ ബഹളം വയ്ക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് അന്വേഷണത്തിനായി പൊലീസുകാര്‍ വീട്ടിലെത്തി. എന്നാല്‍ വീടിനു മുന്നില്‍ കെട്ടിത്തൂങ്ങി മരണത്തോട് മല്ലടിക്കുന്ന ഗൃഹനാഥനെയാണ് പൊലീസുകാര്‍ കണ്ടത്. ചങ്ങരംകുളം സ്റ്റേഷനിലെ എഎസ്‌ഐ ശ്രീലേഷും സിവില്‍ പൊലീസ് ഓഫിസര്‍ രതീഷും തക്കസമയത്ത് ഇടപെട്ടതിനാല്‍ ഇയാളെ രക്ഷപ്പെടുത്താനായി. കഴിഞ്ഞ ദിവസം രാത്രി 10.30 മണിക്ക് ചിയ്യാനൂര്‍ കോട്ടയില്‍ മഹാവിഷ്ണു ക്ഷേത്രത്തിനു സമീപമാണ് സംഭവം.

ഗൃഹനാഥന്‍ മദ്യപിച്ചെത്തി വീട്ടില്‍ ബഹളം വയ്ക്കുന്നതായി വീട്ടമ്മയുടെയും പഞ്ചായത്ത് അംഗം കെ എം ഹാരിസിന്റെയും പരാതിയെ തുടര്‍ന്നാണ് നൈറ്റ് പട്രോളിങ്ങിലായിരുന്ന ശ്രീലേഷും രതീഷും സംഭവ സ്ഥലത്തെത്തിയത്. വീട് അന്വേഷിക്കുന്നതിനിടെയാണ് വീടിന് മുന്നില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ ഗൃഹനാഥനെ കാണുന്നത്. ഗൃഹനാഥനെ പൊലീസുകാര്‍ തന്നെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പൊന്നാനി താലൂക്ക് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. അല്‍പ സമയം കൂടി കഴിഞ്ഞിരുന്നെങ്കില്‍ ജീവന്‍ അപകടത്തിലാകുമായിരുന്നുവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

News, Kerala, Police, Complaint, hospital, Doctor, House, Police save the life of man in Edappal

Keywords: News, Kerala, Police, Complaint, hospital, Doctor, House, Police save the life of man in Edappal


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?