ഇരുട്ടടിയായി ഇന്ധനവില: തുടര്‍ച്ചയായ പതിനാലാം ദിവസവും വില ഉയര്‍ന്നു

ന്യൂഡെല്‍ഹി: (www.kvartha.com 20.06.2020) രാജ്യത്ത് തുടര്‍ച്ചയായ പതിനാലാം ദിവസവും ഇന്ധന വില ഉയര്‍ന്നു. ഡീസലിന് 58 പൈസയും പെട്രോളിന് 56 പൈസയുമാണ് ശനിയാഴ്ച കൂടിയത്. ഇതോടെ 14 ദിവസം കൊണ്ട് പെട്രോള്‍ ലിറ്ററിന് 7 രൂപ 65 പൈസയാണ് കൂടിയത്. ഡീസല്‍ ലിറ്ററിന് 7 രൂപ 86 പൈസയും കൂടി. കോവിഡ് കാരണം സാമ്പത്തിക നഷ്ടം നേരിടുന്ന ജനങ്ങള്‍ക്ക് ഇരുട്ടടിയാണ് ഇന്ധന വില വര്‍ധനവ്.

പെട്രോള്‍ ലിറ്ററിന് 79 രൂപ 09 പൈസയും ഡീസല്‍ ലിറ്ററിന് 73 രൂപ 55 പൈസയുമാണ് ഇപ്പോഴത്തെ വില. ജൂണ്‍ ഏഴ് മുതലാണ് ഇന്ധന വില ഉയരാന്‍ തുടങ്ങിയത്. രാജ്യത്തെ ഇന്ധന വില ഇപ്പോള്‍ 19 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിച്ചെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഈ മാസം ഏഴ് മുതല്‍ വില കൂട്ടിത്തുടങ്ങിയത്. ജൂണ്‍ ആറിന് അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില 42 ഡോളറായിരുന്നു.

News, New Delhi, National, Business, Petrol, diesel, Petrol Price, Hike, Petrol, diesel prices hiked for 14th day in a row

എന്നാല്‍ ജൂണ്‍ 12ന് 38 ഡോളറായി കുറഞ്ഞെങ്കിലും പെട്രോള്‍, ഡീസല്‍ വിലയില്‍ കുറവുണ്ടായില്ല. മെയ് മാസത്തില്‍ എണ്ണ വില ഇരുപതിലേക്ക് കൂപ്പുകുത്തിയപ്പോഴും രാജ്യത്ത് പെട്രോള്‍ ഡീസല്‍ വിലയില്‍ കുറവുണ്ടായില്ല.

Keywords: News, New Delhi, National, Business, Petrol, diesel, Petrol Price, Hike, Petrol, diesel prices hiked for 14th day in a row


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?