''എനിക്ക് ശ്വാസം മുട്ടുന്നു'', ഫ്‌ലോയിഡിന്റെ അവസാന വാക്കുകള്‍ ഏറ്റെടുത്ത് തുടരെ പന്ത്രണ്ടാം നാളിലും അമേരിക്കയില്‍ പ്രക്ഷോഭം ആളിക്കത്തുന്നു; ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധ റാലിക്ക് സാക്ഷ്യം വഹിച്ച് വാഷിംഗ്ടണ്‍
വാഷിംഗ്ടണ്‍: (https://ift.tt/30d9X3X) ജോര്‍ജ് ഫ്‌ലോയ്ഡിന്റെ കൊലപാതകത്തിന് ശേഷം തുടര്‍ച്ചയായ പന്ത്രണ്ടാം നാളിലും അമേരിക്കയില്‍ പ്രക്ഷോഭം ആളിക്കത്തുന്നു. പ്രക്ഷോഭകരെ കൊണ്ടുള്ള അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ റാലിക്ക് വേദിയായിരിക്കുകയാണ് തലസ്ഥാനമായ വാഷിംഗ്ടണ്‍. ജോര്‍ജ് ഫ്‌ലോയ്ഡിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് പതിനായിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത റാലി, വൈറ്റ്ഹൗസിന് സമീപം സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു.
അതേസമയം അദ്ദേഹത്തിന്റെ ജന്മനാടായ കലിഫോര്‍ണിയയിലും നിരവധി പേര്‍ പ്രതിഷേധ സ്വരത്തോടെ ഒത്തുകൂടി. എനിക്ക് ശ്വാസം മുട്ടുന്നു എന്ന ഫ്‌ലോയിഡിന്റെ അവസാന വാക്കുകള്‍ ഏറ്റെടുത്ത് വര്‍ണ വെറിക്കും വിവേചനത്തിനും എതിരായ പ്രതിഷേധം രാജ്യമെങ്ങും വ്യാപിച്ച് കഴിഞ്ഞു. തലസ്ഥാനമായ വാഷിംഗ്ടണ്‍ ചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ സമരത്തിനാണ് സാക്ഷ്യം വഹിച്ചത്. പൊലീസ് നടപടിക്കെതിരെ പതിനായിരക്കണക്കിനാളുകളാണ് വൈറ്റ്‌ഹൈസിലേക്ക് പ്രഖ്യാപിച്ച മാര്‍ച്ചില്‍ അണിനിരന്നത്.
വൈറ്റ്ഹൗസിന് സമീപം കാപിറ്റോളിലും ലിങ്കണ്‍ സ്മാരകത്തിലും ലഫായെത്ത് പാര്‍ക്കിലും ഒത്തുകൂടിയ പ്രതിഷേധക്കാരെ വാഷിംഗ്ടണ്‍ മേയര്‍ സ്വാഗതം ചെയ്തു. ട്രംപിനുള്ള വ്യക്തമായ സന്ദേശമാണ് ഈ ജനകീയ കൂട്ടായ്മ നല്‍കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. വൈറ്റ്ഹൗസിന് സമീപം ബാരിക്കേഡുകള്‍ തീര്‍ത്താണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രതിഷേധക്കാരെ തടഞ്ഞത്.
കാലിഫോര്‍ണിയ ഉള്‍പ്പെടെ മറ്റ് അമേരിക്കന്‍ നഗരങ്ങളിലും പ്രതിഷേധക്കാര്‍ ഇരമ്പി. ഫ്‌ലോയ്ഡിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും ട്രംപിനെ വിമര്‍ശിച്ചും നിരവധി പ്രമുഖര്‍ പിന്നെയും രംഗത്തെത്തി. ഓസ്‌ട്രേലിയയിലും ജര്‍മനിയിലും പ്രതിഷേധക്കാര്‍ തെരുവില്‍ ഇറങ്ങി.
ഹാംബര്‍ഗില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ജര്‍മന്‍ പൊലീസ് കുരുമുളക് സ്‌പ്രേ പ്രയോഗിച്ചു.
Keywords: News, World, America, Washington, White House, Protesters, Death, Killed, Police, Donald-Trump, Historical Rally in Wahsington in Protest of the Death of George Floydഅതേസമയം അദ്ദേഹത്തിന്റെ ജന്മനാടായ കലിഫോര്‍ണിയയിലും നിരവധി പേര്‍ പ്രതിഷേധ സ്വരത്തോടെ ഒത്തുകൂടി. എനിക്ക് ശ്വാസം മുട്ടുന്നു എന്ന ഫ്‌ലോയിഡിന്റെ അവസാന വാക്കുകള്‍ ഏറ്റെടുത്ത് വര്‍ണ വെറിക്കും വിവേചനത്തിനും എതിരായ പ്രതിഷേധം രാജ്യമെങ്ങും വ്യാപിച്ച് കഴിഞ്ഞു. തലസ്ഥാനമായ വാഷിംഗ്ടണ്‍ ചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ സമരത്തിനാണ് സാക്ഷ്യം വഹിച്ചത്. പൊലീസ് നടപടിക്കെതിരെ പതിനായിരക്കണക്കിനാളുകളാണ് വൈറ്റ്‌ഹൈസിലേക്ക് പ്രഖ്യാപിച്ച മാര്‍ച്ചില്‍ അണിനിരന്നത്.
വൈറ്റ്ഹൗസിന് സമീപം കാപിറ്റോളിലും ലിങ്കണ്‍ സ്മാരകത്തിലും ലഫായെത്ത് പാര്‍ക്കിലും ഒത്തുകൂടിയ പ്രതിഷേധക്കാരെ വാഷിംഗ്ടണ്‍ മേയര്‍ സ്വാഗതം ചെയ്തു. ട്രംപിനുള്ള വ്യക്തമായ സന്ദേശമാണ് ഈ ജനകീയ കൂട്ടായ്മ നല്‍കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. വൈറ്റ്ഹൗസിന് സമീപം ബാരിക്കേഡുകള്‍ തീര്‍ത്താണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രതിഷേധക്കാരെ തടഞ്ഞത്.
കാലിഫോര്‍ണിയ ഉള്‍പ്പെടെ മറ്റ് അമേരിക്കന്‍ നഗരങ്ങളിലും പ്രതിഷേധക്കാര്‍ ഇരമ്പി. ഫ്‌ലോയ്ഡിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും ട്രംപിനെ വിമര്‍ശിച്ചും നിരവധി പ്രമുഖര്‍ പിന്നെയും രംഗത്തെത്തി. ഓസ്‌ട്രേലിയയിലും ജര്‍മനിയിലും പ്രതിഷേധക്കാര്‍ തെരുവില്‍ ഇറങ്ങി.
ഹാംബര്‍ഗില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ജര്‍മന്‍ പൊലീസ് കുരുമുളക് സ്‌പ്രേ പ്രയോഗിച്ചു.
Powered by Info News For You

Comments
Post a Comment