ആറ് സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് കോവിഡ്: കണ്ണൂര്‍ വിമാനത്താവള പ്രവര്‍ത്തനം പ്രതിസന്ധിയില്‍


മട്ടന്നൂര്‍: (www.kvartha.com 27.06.2020) ആറ് സിആര്‍പിഎഫ് ജവാന്‍മാര്‍ക്കു കോവിഡ് ബാധിച്ചത് കണ്ണൂര്‍ വിമാനത്താവളത്തെ ചരിത്രത്തിലില്ലാത്ത പ്രതിസന്ധിയിലാക്കുന്നു. ഇതോടെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഭാഗികമായി തടസപ്പെടുകയും രോഗവ്യാപന സാധ്യത കൂടുകയും ചെയ്തിരിക്കുകയാണ്. ഇതിനിടെ അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങുന്ന മുഴുവന്‍ പ്രവാസികള്‍ക്കും റാപ്പിഡ് ആന്റിബോഡി പരിശോധന നടത്തുന്നുണ്ട്. ആന്റിബോഡി ടെസ്റ്റിന് വിധേയമാക്കിയേ യാത്രക്കാരെ വിമാനത്താവളത്തില്‍നിന്ന് പുറത്തുവിടുന്നുള്ളൂ.

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ പ്രത്യേക സംഘമാണ് പരിശോധന നടത്തുന്നത്.യാത്രക്കാരെ ആദ്യം തെര്‍മല്‍സ്‌കാനിങ്ങിനു വിധേയമാക്കി. പനിയില്ലാത്തവരെ ഹെല്‍ത്ത് ക്ലിയര്‍ സീല്‍ ചെയ്ത് അവരെ ആന്റിബോഡി ടെസ്റ്റിനുള്ള കേന്ദ്രത്തിലേക്ക് അയച്ചു. അവിടെ രക്തസാമ്പിള്‍ ശേഖരിച്ച് പരിശോധിക്കുന്നുണ്ട്. ഒരാള്‍ക്ക് 15-20 മിനിറ്റ് സമയമാണെടുക്കുന്നത്. പരിശോധനാഫലം വരുന്നതിന്റെ അടിസ്ഥാനത്തിലാണ് ടെര്‍മിമിലിന് പുറത്തേക്ക് വിടുന്നതിന് ക്ലിയറന്‍സ് നല്‍കുക. പോസറ്റീവാകുന്നവരെ പ്രത്യേക ക്വാറന്റൈനിലേക്കു വിടും. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ക്ക് ആന്റിബോഡി പരിശോധനയില്ല.

Mattannur, News, Kerala, Airport, COVID-19, Airport, CRPF, Kannur Airport, Passengers, Jawans, Test, Six CRPF jawans test posititve for Covid-19

യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാകാതെ പഴുതടച്ച പരിശോധന ഉറപ്പുവരുത്താനായി വിപുലമായ സൗകര്യങ്ങളാണ് ജില്ലാ അധികൃതരും ആരോഗ്യവകുപ്പും ചേര്‍ന്ന് ഒരുക്കിയത്. കലക്ടര്‍ ടി വി സുഭാഷ് സ്ഥലത്തെത്തി നിര്‍ദേശങ്ങള്‍ നല്‍കി. സബ്കലക്ടര്‍മാരായ ആസിഫ് കെ യൂസഫ്, എസ് ഇലാക്യ എന്നിവര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സുരക്ഷയ്ക്കും മറ്റുമായി കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവി യതീഷ്ചന്ദ്രയും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ഇരിട്ടി ഡിവൈഎസ്പി സജേഷ് വാഴാളപ്പിലിന്റെ നേതൃത്വത്തിലാണ് പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍. ദ്രുതപ്രതികരണ സേനയെയും നിയോഗിച്ചിട്ടുണ്ട്.

Keywords: Mattannur, News, Kerala, Airport, COVID-19, Airport, CRPF, Kannur Airport, Passengers, Jawans, Test, Six CRPF jawans test posititve for Covid-19 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?