വഴിയെ പോയ ഇരുചക്രവാഹനത്തില്‍ ലിഫ്റ്റ് ചോദിച്ചു കയറിയശേഷം തലയിടിച്ച് വീണതു കണ്ട് ബൈക്ക് യാത്രക്കാരന്‍ നിര്‍ത്താതെ പോയി, പിന്നീട് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ച് മരിച്ച വൈദികന്റെ മരണം ആശങ്കയാകുന്നു, രോഗം വന്നത് എവിടെ നിന്ന്?

തിരുവനന്തപുരം: (https://ift.tt/372EwLa) കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ച് മരിച്ച വൈദികന് രോഗം എവിടെ നിന്ന് വന്നുവെന്ന് വ്യക്തമല്ലാത്തത് ആശങ്കയാകുന്നു. അപകടത്തെ തുടര്‍ന്ന് ആശുപത്രിയിലായ വൈദികന് പിന്നീട് ചികിത്സക്കിടെ രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഏപ്രില്‍ 20ന് നാലാഞ്ചിറ ബെനഡിക്ട് നഗറില്‍ വച്ചാണ് ഫാ കെ ജി വര്‍ഗീസിന് അപകടമുണ്ടാകുന്നത്. വഴിയെ പോയ ഇരുചക്രവാഹനത്തില്‍ ലിഫ്റ്റ് ചോദിച്ചു കയറിയശേഷം തലയിടിച്ച് വീണതു കണ്ട് ബൈക്ക് യാത്രക്കാരന്‍ നിര്‍ത്താതെ പോവുകയായിരുന്നു.

News, Kerala, Thiruvananthapuram, Death, Priest, COVID19, Accident, hospital, Treatment, Police, bike, Travel, Road, The Death of Priest Causes to Worry

അപകടത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം 20 വരെ മെഡിക്കല്‍ കോളേജിലും 10 ദിവസം പേരുര്‍ക്കട സര്‍ക്കാര്‍ ആശുപത്രിയിലും ചികിത്സയില്‍ കിടന്നു. ശ്വാസതടസത്തെത്തുടര്‍ന്ന് 31 നാണ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. ചികിത്സക്കിടെ ശ്വാസതടസം കണ്ടതിനെ തുടര്‍ന്ന് സ്രവം പരിശോധനക്ക് അയച്ചു. ഫലം വരുന്നതിന് മുമ്പ് വൈദികന്‍ മരിച്ചു. ഇതോടെ അടുത്ത ബന്ധുക്കളെ നിരീക്ഷണത്തിലേക്ക് മാറ്റുകയായിരുന്നു.

പേരുര്‍ക്കട ആശുപത്രിയില്‍ കിടന്നപ്പോള്‍ ബന്ധുക്കളും സുഹൃത്തുക്കളുമായ നിരവധിപേര്‍ വൈദികനെ കാണാനെത്തി. എന്നാല്‍ രോഗം എവിടെ നിന്ന് വന്നുവെന്ന് വ്യക്തമല്ല. രോഗിയുടെ സമ്പര്‍ക്കപട്ടിക തയ്യാറാക്കുക വെല്ലുവിളിയാണ്. പേരൂര്‍ക്കട ആശുപത്രിയിലും മുന്‍കരുതല്‍ എടുക്കേണ്ടി വരും. നേരത്തെ സമാനമായ സംഭവമാണ് തലസ്ഥാനത്ത് പോത്തന്‍കോടും ഉണ്ടായത്.

അതേസമയം അപകടം നടന്നതിനെക്കുറിച്ച് പരാതി ലഭിച്ചില്ലെന്ന് മണ്ണന്തല പൊലീസ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അറിയുന്നത് ഇപ്പോഴാണ്. മരണത്തെക്കുറിച്ച് അടുത്ത ബന്ധു പൊലീസ് സ്റ്റേഷനിലെത്തി അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മണ്ണന്തല സ്റ്റേഷന്‍ അണുവിമുക്തമാക്കി.

Keywords: News, Kerala, Thiruvananthapuram, Death, Priest, COVID19, Accident, hospital, Treatment, Police, bike, Travel, Road, The Death of Priest Causes to Worry


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?