ഇനി ഉപദേശമില്ല, സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കും: ഡിജിപി ലോക്‌നാഥ് ബെഹ്‌റ
തിരുവനന്തപുരം: (www.kvartha.com 24.06.2020) ഇനി ഉപദേശമില്ലെന്നും കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ജനങ്ങളുടെ ജാഗ്രത കുറയുന്നതിനാലാണ് നിയന്ത്രണം കടുപ്പിക്കുന്നത്. പിഴയടക്കം കര്‍ശന നടപടിയിലേക്ക് നീങ്ങുകയാണെന്നും ഡിജിപി വ്യക്തമാക്കി. പൊലീസ് ഇറങ്ങുന്നത് സാമൂഹിക അകലം ഉറപ്പാക്കാനാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ 90 ശതമാനം പൊലീസുകാരെയും കോവിഡ് ഡ്യൂട്ടിക്കായി നിയോഗിക്കുകയാണ് ഇപ്പോള്‍.
ക്വാറന്റീനില്‍ പോയ ഉദ്യോഗസ്ഥരൊഴികെ എല്ലാവരും അതാത് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് കീഴില്‍ റിപ്പോര്‍ട്ട് ചെയ്യാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. രോഗികളുടെ എണ്ണം കൂടിയതിനാല്‍ കര്‍ശന നിയന്ത്രണങ്ങള്‍ തിരികെ കൊണ്ട് വരികയാണ്. കണ്ടെയ്ന്‍മെന്റ് സോണുകളിലടക്കം കര്‍ശനമായി നിയന്ത്രണങ്ങള്‍ നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: Thiruvananthapuram, News, Kerala, Police, Duty, Fine, Lokanath Behera, COVID-19, Restriction, DGP, Kerala police to strictly impose covid restrictions

Powered by Info News For You

Comments
Post a Comment