മൂന്നാമത്തെ സ്മൃതിമണ്ഡപം കൂടി തയ്യാറാക്കിവെച്ചോ; കല്യോട്ടെ കൃപേഷിന്റെയും ശരത് ലാലിന്റെയും സുഹൃത്തിന് വധഭീഷണി; അന്വേഷണം ആരംഭിച്ച് സൈബര്‍ സെല്ല്

പെരിയ: (www.kasargodvartha.com 13.06.2020) കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും സുഹൃത്തിന് ഫോണ്‍കോള്‍ വധഭീഷണി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ദീപുകൃഷ്ണനാണ് ഇന്റര്‍നെറ്റ് കോളിലൂടെ വധഭീഷണി നല്‍കിയത്. മൂന്നാമത്തെ സ്മൃതിമണ്ഡപം കൂടി തയ്യാറാക്കിവെച്ചോ, ഞങ്ങള്‍ വരുന്നുണ്ടെന്നാണ് ഫോണ്‍ വിളിച്ച വ്യക്തി പറഞ്ഞത്. തങ്ങളുടെ അടുത്ത ലക്ഷ്യം ദീപു കൃഷ്ണനാണെന്നും അവര്‍ പറഞ്ഞിരുന്നതായി ദീപു പറയുന്നു.


ഇതേകുറിച്ച് ദീപു ബേക്കല്‍ സിഐക്ക് പരാതി നല്‍കുകയും പരാതി കാസര്‍കോട് സൈബര്‍ സെല്ലിന് കൈമാറുകയും ചെയ്തു. കൊല്ലപ്പെടുന്നതിന് മുമ്പ് കൃപേഷിനും ശരത് ലാലിനും ഇന്റര്‍നെറ്റിലൂടെ വധഭീഷണിയുയര്‍ന്നിരുന്നു. അന്ന് പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും തുടര്‍ നടപടികളൊന്നും ഉണ്ടായില്ലെന്നാണ് ദീപു പറയുന്നത്. കെഎസ്‌യു മുന്‍ജില്ലാ കമ്മിറ്റിയംഗവും പെരിയ അംബേദ്കര്‍ യൂണിയന്‍ ചെയര്‍മാനുമായിരുന്നു ദീപു.
Keywords: Kerala, News, Kasaragod, Periya, Internet, Phone-call, Murder, Youth-congress, Worker, Politics, Police, Case, Investigation, Start, Sharath Lal, Kripesh, Kalyott.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?