ഗര്‍ഭിണിയായ കാട്ടാന ചരിഞ്ഞ സംഭവം: ഒളിവില്‍ പോയ പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി
പാലക്കാട്: (www.kvartha.com 06.06.2020) തിരുവിഴാംകുന്നില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് മുഖം തകര്‍ന്ന് ഗര്‍ഭിണിയായ പിടിയാന ചെരിഞ്ഞ സംഭവത്തില്‍ ഒളിവില്‍ പോയ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. ഒന്നും രണ്ടും പ്രതികളായ എസ്റ്റേറ്റ് ഉടമ അബ്ദുല്‍ കരീമും മകന്‍ റിയാസുദ്ദീനുമാണ് ഇനി പിടിയിലാകാനുള്ളത്. സംഭവത്തില്‍ അറസ്റ്റിലായ പ്രതി വില്‍സനെ എസ്റ്റേറ്റിലെത്തിച്ച് അന്വേഷണ സംഘം വെള്ളിയാഴ്ച തന്നെ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിരുന്നു.
എസ്റ്റേറ്റിന് പുറത്ത് വനത്തിനകത്ത് പന്നിപ്പടക്കം വെച്ചയിടത്തും പ്രതിയെ എത്തിച്ച് തെളിവെടുത്തു. തേങ്ങയ്ക്കകത്ത് സ്ഫോടകവസ്തുകള്‍ നിറച്ചാണ് മൃഗങ്ങളെ വേട്ടയാടാറുള്ളതെന്നാണ് വില്‍സന്‍ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി. ഇത്തരം നടപടികള്‍ക്കായി സ്ഫോടക വസ്തുക്കള്‍ എത്തിക്കുന്നതും സജ്ജീകരിക്കുന്നതും ഒന്നും രണ്ടു പ്രതികളാണ്. ഇവര്‍ക്ക് താന്‍ സഹായങ്ങള്‍ ചെയ്ത് നല്കാറുണ്ടെന്നും വില്‍സന്‍ മൊഴി നല്‍കിയിട്ടുണ്ട്.
പടക്കം പൊട്ടി ആനക്ക് പരുക്കേറ്റ വിവരം ഒന്നും രണ്ടും പ്രതികള്‍ അറിഞ്ഞിരുന്നു. പിന്നേയും ദിവസങ്ങളോളം പലയിടങ്ങളിലായി അലഞ്ഞ ശേഷമാണ് ആന ചരിഞ്ഞത്. മുഖ്യ പ്രതികള്‍ നേരത്തെ മൃഗവേട്ട നടത്തിയതായും മാംസം വില്‍പന നടത്തിയതായും അന്വേഷണത്തില്‍ കണ്ടെത്തി.
Keywords: Palakkad, News, Kerala, Elephant, Accused, Police, Enquiry, Injured, Death, Firecracker, Pregnant elephant's death in Palakkad; Police search for the accused

Powered by Info News For You

Comments
Post a Comment