ഗള്‍ഫില്‍ നിന്നെത്തി നിരീക്ഷണത്തിലായിരുന്ന ഉദുമ സ്വദേശി മരിച്ചു
കാസര്‍കോട് (www.evisionnews.co): ഗള്‍ഫില്‍ നിന്നെത്തി വീട്ടില്‍ കോവിഡ് നിരീക്ഷണത്തിലായിരുന്നയാള്‍ മരിച്ചു. ഉദുമ സൗത്ത് കരിപ്പോടിയിലെ അബ്ദുല്‍ റഹ്മാന്‍ തിരുവക്കോളി (54) ണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് അബ്ദുല്‍ റഹ്മാനും മകന്‍ ജിഷാദും നാട്ടിലെത്തിയത്. ഇരുവരും വീട്ടില്‍ നീരിക്ഷണത്തിലായിരുന്നു.
തിങ്കളാഴ്ച രാവിലെ ഉപ്പയും മകനും ഉദുമ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ സ്രവം പരിശോധനക്കെടുത്തിരുന്നു. സ്രവ പരിശോധനാ ഫലം നാളെ ലഭിക്കും. വൈകിട്ട് ശ്വാസ തടസം അനുഭവപ്പെട്ട അബ്ദുള്‍ റഹ്മാനെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നേരത്തെ ദുബൈ യില്‍ സ്രവം എടുത്തപ്പോള്‍ ഫലം നെഗറ്റീവായിരുന്നു. ഭാര്യ: ഷരീഫ. മറ്റു മക്കള്‍: ഡോ. ജസീല, ജസീല്‍, ഫാദില്‍, അനീഖ്.
Powered by Info News For You

Comments
Post a Comment