കൊറോണ രോഗമല്ല ദേവിയാണ്; കൊറോണ ദേവിയെ പൂജിക്കാന്‍ ആരാധനാ കേന്ദ്രം സ്ഥാപിച്ച് മലയാളി

കൊല്ലം: (www.kvartha.com 13.06.2020) കൊറോണ ദേവിക്ക് വേണ്ടി കേരളത്തില്‍ ആരാധനാ കേന്ദ്രം സ്ഥാപിച്ച് മലയാളി. കൊല്ലം കടയ്ക്കലിലിലാണ് സംഭവം. കൊല്ലം കടയ്ക്കല്‍ ചിതറ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മുഹൂര്‍ത്തം ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ അനിലനാണ് തന്റെ വീടിനോട് ചേര്‍ന്നുള്ള പൂജാമുറിയില്‍ കൊറോണാ ദേവിയെ പൂജിക്കുന്നത്.

ലോകത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്ന കൊറോണയെ താന്‍ ആരാധിക്കുന്നത് ഭരണഘടനപരമായ ആരാധനാ സ്വാതന്ത്ര്യം മുന്‍നിര്‍ത്തിയാണെന്നും കൊറോണ ദേവിയുടെ ആരാധന ലോകത്തിനു മുഴുവന്‍ സുഖവും ക്ഷേമവും ലഭിക്കാന്‍ വേണ്ടിയാണെന്നും അനിലന്‍ പറയുന്നു.


കൊറോണ ദേവിയുടെ അനുഗ്രഹത്തിനായി ഇവിടെ പണം വാങ്ങുന്നില്ല. സഹജീവികളെ സഹായിച്ചതിനു ശേഷം വിവരം രഹസ്യമായി അറിയിച്ചാല്‍ ദേവീപൂജ നടത്തിയ പ്രസാദം തപാലില്‍ അയച്ചു കൊടുക്കുന്ന രീതിയാണ് ഇവിടെ ഉള്ളത്.


Keywords: Kerala, News, corona, COVID-19, God, help, Malayalees, Man, Goddess, Kollam, Kerala man dedicates a temple for Coronavirus; Installs Goddess Corona to help the needy.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?