ഗര്‍ഭിണിയായ ഭാര്യയുടെ മരണത്തില്‍ മനംനൊന്ത് ഭര്‍ത്താവ് കത്തുന്ന ചിതയില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; രക്ഷപ്പെടുത്തിയെങ്കിലും പിന്നീട് യുവാവ് കിണറ്റില്‍ ചാടി ജീവനൊടുക്കി

മുംബൈ: (www.kvartha.com 23.06.2020) ഗര്‍ഭിണിയായ ഭാര്യയുടെ മരണത്തില്‍ മനംനൊന്ത് യുവാവ് കത്തുന്ന ചിതയില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. യുവാവിനെ രക്ഷപ്പെടുത്തിയെങ്കിലും പിന്നീട് കിണറ്റില്‍ ചാടി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ ചന്ദ്രപൂരിലെ ഭാനഗരം തലോദി ഗ്രാമത്തിലാണ് സംഭവം. കിഷോര്‍ ഖാതിക് എന്നയാളാണ് ഭാര്യ രുചിതയുടെ മരണത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തത്.

മാര്‍ച്ച് 19നാണ് രുചിതയും കിഷോറും തമ്മിലുള്ള വിവാഹം നടന്നത്. കഴിഞ്ഞ ദിവസമാണ് ഗര്‍ഭിണിയായ രുചിത അസുഖത്തെ തുടര്‍ന്ന് മരിച്ചത്. ഇതോടെ ആകെ തകര്‍ന്ന കിഷോര്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. തിങ്കളാഴ്ച രുചിതയുടെ ശവസംസ്‌കാര ചടങ്ങുകള്‍ നടക്കുന്നതിനിടെ കിഷോര്‍ കത്തുന്ന ചിതയിലേക്ക് ചാടി.

Mumbai, News, National, Husband, Wife, hospital, Police, Marriage, Suicide, Death, Well, Man jumps into wife's funeral pyre, then into well, dies

തുടര്‍ന്ന് സമീപത്തുണ്ടായിരുന്നവര്‍ യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നു. കിഷോറിന്റെ ശരീരത്തില്‍ പൊള്ളലേറ്റിരുന്നു. സംഭവം കഴിഞ്ഞ് നിമിഷങ്ങള്‍ക്കുള്ളില്‍ ശ്മശാനത്തിന് സമീപമുളള കിണറ്റിലേക്ക് കിഷോര്‍ ചാടി. ബന്ധുക്കള്‍ ഉടന്‍ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

Keywords: Mumbai, News, National, Husband, Wife, hospital, Police, Marriage, Suicide, Death, Well, Man jumps into wife's funeral pyre, then into well, dies


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?