നിതിന്‍ ചന്ദ്രന്റെ മൃതദേഹം നാട്ടിലെത്തിച്ചു; ആദ്യം പ്രസവശേഷം ആശുപത്രിയില്‍ കഴിയുന്ന ആതിരയുടെ അടുത്തേക്ക്, സംസ്‌കാരം വൈകിട്ട് പേരാമ്പ്രയില്‍

കോഴിക്കോട്: (www.kvartha.com 10.06.2020) ദുബൈയില്‍ മരിച്ച നിതിന്‍ ചന്ദ്രന്റെ മൃതദേഹം കൊച്ചിയില്‍ നിന്ന് കോഴിക്കോട്ടേക്ക് കൊണ്ടുപോയി. മൃതദേഹം ആദ്യം പ്രസവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന ഭാര്യ ആതിരയുടെ അടുക്കലെത്തിക്കും. സംസ്‌കാരം വൈകിട്ട് പേരാമ്പ്രയില്‍.കഴിഞ്ഞ ദിവസമാണ് ദുബായിലെ താമസസ്ഥലത്തു വച്ച് നിതിന്‍ മരിച്ചത്. ഭര്‍ത്താവ് മരിച്ചതറിയാതെ ആതിര ചൊവ്വാഴ്ച ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി.

ദുബൈയിലെ സ്വകാര്യ കമ്പനിയില്‍ എഞ്ചിനീയറായിരുന്ന 29കാരന്‍ കോഴിക്കോട് പേരാമ്പ്ര സ്വദേശി നിതിന്‍ ചന്ദ്രനെ ദുബൈയിലെ താമസ സ്ഥലത്ത് ഉറക്കത്തില്‍ നിന്നും ഉണരാതെ മരിച്ച നിലയില്‍ തിങ്കളാഴ്ച രാവിലെ സുഹൃത്തുക്കള്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് റിപ്പോര്‍ട്ടില്‍ തെളിഞ്ഞു. ഒരുവര്‍ഷം മുന്‍പ് ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സ തേടിയിരുന്നു. യുഎഇയിലെ കോണ്‍ഗ്രസ് അനുഭാവികളായ പ്രവാസി യുവാക്കളുടെ കൂട്ടായ്മയായ യൂത്ത് വിങ്ങിന്റെ സജീവ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു നിതിന്‍. കൊവിഡിന് എതിരെയുളള യൂത്ത് വിങ്ങിന്റെ പ്രവര്‍ത്തനങ്ങളിലും രക്തദാന ക്യാംപുകളിലും സജീവമായി പ്രവര്‍ത്തിച്ച് വരുകയായിരുന്നു.

Kozhikode, News, Kerala, Death, Wife, Husband, hospital, Baby, Nithin Chandran death

കൊവിഡ് കാലത്ത് പ്രവാസികളായ ഗര്‍ഭിണികള്‍, രോഗികള്‍ തുടങ്ങിയവര്‍ ഉള്‍പ്പടെയുള്ളവരുടെ, ഇന്ത്യയിലേക്കുള്ള മടക്കയാത്രയ്ക്ക് അവസരം ഒരുക്കാന്‍, കേന്ദ്ര സര്‍ക്കാരിന്റെയും കേരള സര്‍ക്കാരിന്റെയും അടിയന്തര നടപടി ആവശ്യപ്പെട്ട് യൂത്ത് വിങ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. അന്ന്, നിതിന്റെ ഭാര്യയും ഏഴുമാസം ഗര്‍ഭിണി കൂടിയായ ആതിര ഉള്‍പ്പടെയുള്ളവരുടെ പരാതികള്‍ അടിസ്ഥാനമാക്കിയാണ് കൂട്ടായ്മ കോടതിയെ സമീപിച്ചത്. തുടര്‍ന്ന്, ആതിര ആദ്യ വിമാനത്തില്‍ നാട്ടിലേക്ക് പറന്നതും വലിയ വാര്‍ത്തയായിരുന്നു.

Keywords: Kozhikode, News, Kerala, Death, Wife, Husband, hospital, Baby, Nithin Chandran death


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?