പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ തൂങ്ങിമരണം; പോലീസ് അന്വേഷണം ആരംഭിച്ചു

കാഞ്ഞങ്ങാട്: (https://ift.tt/2Y45yNT) മടിക്കൈ അമ്പലത്തുകര കണിച്ചിറ കൂവത്തിങ്കാലിലെ കരുണാകരന്‍ - പുഷ്പ ദമ്പതികളുടെ മകള്‍ സാനിയ (15)യെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ ഒരു യുവാവുമായി പെണ്‍കുട്ടിക്ക് ബന്ധമുണ്ടായിരുന്നതായും ഇതേതുടര്‍ന്നുണ്ടായ പ്രശ്‌നമാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് പോലീസ് സംശയിക്കുന്നത്. ഹൊസ്ദുര്‍ഗ് എസ് ഐ എം പി രാഘവന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് സാനിയയെ വീട്ടിലെ കിടപ്പുറിയില്‍ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മടിക്കൈ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു. സംഭവസമയത്ത് വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. കരുണാകരന്‍ കണിച്ചിറയിലെ കടയിലും മതാവ് പുഷ്പ മാവുങ്കാലിലെ മിലട്ടറി ക്യാന്റീന്‍ ജീവനക്കാരിയുമാണ്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം സംസ്‌കരിച്ചു.

Keywords: Kasaragod, Kerala, news, Kanhangad, suicide, Police, Investigation, Student's suicide; Police investigation started
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?