പെരുമ്പാവൂരില്‍ ബാങ്കിന്റെ ചില്ല് തകര്‍ന്ന് യുവതി മരിച്ച സംഭവം; വാതിലിന്റെ ചില്ലിന് ഗുണനിലവാരമില്ലായിരുന്നു, അന്വേഷണം വേണമെന്ന് ബന്ധുക്കള്‍

കൊച്ചി: (https://ift.tt/3e9gGjm) പെരുമ്പാവൂരില്‍ ബാങ്കിന്റെ ചില്ല് തകര്‍ന്ന് വീട്ടമ്മ മരിച്ച സംഭവത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി ബന്ധുക്കള്‍. ചില്ലിന്റെ ഗുണ നിലവാര കുറവാണ് അപകട കാരണം. ഇത് സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കുമെന്നും ബന്ധുക്കള്‍ പറഞ്ഞു. കേരശ ജനതയെ മുഴുവന്‍ ഞെട്ടിച്ച സംഭവമുണ്ടായത് തിങ്കളാഴ്ചയാണ്. ബാങ്കിന് മുന്നിലെ വാതിലില്‍ ഇടിച്ച് ഗ്ലാസ് പൊട്ടി വീണ് വയറില്‍ തുളച്ച് കയറിയാണ് കൂവപ്പാടി ചേലക്കാട്ടില്‍ നോബിയുടെ ഭാര്യ ബീന മരിച്ചത്.

News, Kerala, Kochi, Perumbavoor, Death, Bank, Police, hospital, Family, Perumabavoor bank death; in relatives reaction

പെരുമ്പാവൂര്‍ എ എം റോഡിലെ ബാങ്ക് ഓഫ് ബറോഡ ബ്രാഞ്ചില്‍ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു ദാരുണ സംഭവം നടന്നത്. ഓടി വന്നപ്പോള്‍ ബാലന്‍സ് തെറ്റി തറയില്‍ വീഴുകയും അവിടെ പൊട്ടിക്കിടന്നിരുന്ന ചില്ല് വയറ്റില്‍ തറഞ്ഞ് കയറിയ. ഇതിനെ തുടര്‍ന്ന് ബീനയുടെ ദേഹത്ത് ഗുരുതരമായ മുറിവുണ്ടായതെന്നാണ് പ്രാഥമികനിഗമനം. തൊട്ടടുത്തുള്ള 100 മീറ്റര്‍ അകലെയുള്ള പെരുമ്പാവൂര്‍ താലൂക്കാശുപത്രിയില്‍ ഇവരെ എത്തിച്ചപ്പോഴേയ്ക്ക് മരിച്ചിരുന്നു.

ബാങ്കില്‍ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ എത്തിയതായിരുന്നു ബീന. ക്യൂവില്‍ നില്‍ക്കുന്നതിന് തൊട്ടുമുമ്പ് പേഴ്‌സ് എടുത്തില്ലല്ലോ എന്ന് പറഞ്ഞ് പുറത്തേക്ക് ഓടിപ്പോവുകയായിരുന്നു. പെട്ടെന്ന് ക്യൂവിലേക്ക് തിരികെ വരാനായി ഓടുകയായിരുന്നു ബീന എന്നാണ് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്. ഓടിയ ബീന ബാങ്കിന് മുന്‍വശത്തെ ഗ്ലാസില്‍ ഇടിച്ച് വീണു. ഇതിനിടെ ഗ്ലാസും പൊട്ടി വീണിരുന്നു. പൊട്ടി വീണ ഗ്ലാസിന്റെ ചില്ല് ബീനയുടെ വയറിലാണ് തുളച്ച് കയറിയത്.

ഇതിനിടെ പൊട്ടിക്കിടന്ന ചില്ലില്‍ കൈ കുത്തി ബീന പതുക്കെ എഴുന്നേറ്റ് നില്‍ക്കുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. അപ്പോഴേക്ക് ബാങ്ക് ജീവനക്കാരും ബാങ്കിലുണ്ടായിരുന്ന മറ്റുള്ളവരും ഓടിയെത്തി ഇവരെ താങ്ങിപ്പിടിച്ച് അരികത്തെ കസേരയ്ക്ക് അരികിലേക്ക് നിര്‍ത്തുമ്പോഴേയ്ക്ക് വലിയ രക്തസ്രാവം ഉണ്ടായി. ചുറ്റും ചോര വീഴുന്നത് കണ്ട് പരിഭ്രാന്തരായ ബാങ്ക് ജീവനക്കാര്‍ ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

അസ്വാഭാവികമരണത്തിന് പൊലീസ് കേസെടുത്തു. പോസ്റ്റ്‌മോര്‍ട്ടം ചൊവ്വാഴ്ച നടക്കും.
  
Keywords: News, Kerala, Kochi, Perumbavoor, Death, Bank, Police, hospital, Family, Perumabavoor bank death; in relatives reaction


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?