ലോക് ഡൗണ്‍ കാരണം വരുമാനം നിലച്ച ഓട്ടോ ഡ്രൈവര്‍ മരിച്ച നിലയില്‍

പട്ന: (www.kvartha.com 16.06.2020) ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ വരുമാനം നിലച്ച 25 കാരനായ ഓട്ടോ ഡ്രൈവര്‍ ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്. ബിഹാറിലെ ഷാപുരിലാണ് സംഭവം. യുവാവ് വായ്പയെടുത്താണ് ഓട്ടോ വാങ്ങിയത്. എന്നാല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ വരുമാനം നിലയ്ക്കുകയും വായ്പാ തിരിച്ചടവ് മുടങ്ങുകയും ചെയ്തു. ലോക് ഡൗണിന് ശേഷം ഭാര്യയും മൂന്ന് കുട്ടികളുമുള്ള ഇയാളുടെ ജീവിതം ബുദ്ധിമുട്ടിലായിരുന്നുവെന്ന് കുടുംബം പറയുന്നു.

യുവാവിന്റെ കുടുംബത്തിന് റേഷന്‍ കാര്‍ഡ് ലഭിച്ചിട്ടില്ലെന്ന് യുവാവിന്റെ പിതാവ് എന്‍ഡിടിവിയോട് പറഞ്ഞു. മരണവാര്‍ത്ത പുറത്തുവന്നതിന് ശേഷം ജില്ലാ മജിസ്ട്രേറ്റ് സംഭവസ്ഥലത്തെത്തി അന്വേഷിക്കുകയും കുടുംബത്തിന് 25 കിലോ ഗോതമ്പും അരിയും നല്‍കുകയും ചെയ്തു. സംഭവം പ്രതിപക്ഷ പാര്‍ട്ടികള്‍ ഏറ്റെടുത്തു. ബിഹാറിലെ തൊഴിലില്ലായ്മയുടെ രൂക്ഷതയാണ് യുവാവിന്റെ ആത്മഹത്യയെന്നാണ് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് ആരോപിക്കുന്നത്.

Patna, News, National, Youth, Death, Suicide, Lockdown, Auto driver, Auto driver found dead in Patna

Keywords: Patna, News, National, Youth, Death, Suicide, Lockdown, Auto driver,  Auto driver found dead in Patna


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?