മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ് നായകനാവുന്ന ആദ്യ ചലചിത്രം 'ഫ്രന്‍ഡ്ഷിപ്പ്' ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

മുംബൈ: (https://ift.tt/2AK1KJX)  മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ് നായകനാവുന്ന ആദ്യ ചലചിത്രം 'ഫ്രന്‍ഡ്ഷിപ്പ്' ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. ജോണ്‍ പോള്‍ രാജ്, ഷാം സൂര്യയും ചേര്‍ന്ന  സംവിധാനം ചെയ്യുന്ന ചിത്രം സിയാന്റോ സ്റ്റുഡിയോയുടെ ബാനറില്‍ ജെ പി ആര്‍, സ്റ്റാലിന്‍ എന്നിവരാണ് നിര്‍മിക്കുന്നത്. കമലഹാസന്‍ നയിച്ച 'ബിഗ് ബോസ് 3' യിലെ ലോസ്‌ലിയാ മരിയനേശനാണ് ചിത്രത്തിലെ നായിക. ശ്രീലങ്കന്‍ ടിവി ചാനലുകളില്‍ അവതാരകയും ന്യൂസ് റീഡറുമായിരുന്ന ലോസ്‌ലിയാ 'ബിഗ് ബോസ് 3' യിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കുകയായിരുന്നു. മുഖ്യ കഥാപാത്രമായി ആക്ഷന്‍ കിംഗ് അര്‍ജ്ജുനും ദക്ഷിണേന്ത്യന്‍ സിനിമയിലെ മറ്റു ചില പ്രമുഖ താരങ്ങളും അവതരിപ്പിക്കുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായിട്ട് പ്രദര്‍ശിപ്പിക്കുന്ന ചിത്രത്തിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്.


Keywords: India, Harbhajan Singh, News, Cricket, Player, Mumbai, Poster,First look of Harbhajan Singh’s debut film out



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?