ഡെല്‍ഹിയില്‍ വീണ്ടും ഭീകരാക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കി രഹസ്യാന്വേഷണ ഏജന്‍സികള്‍; സുരക്ഷ കര്‍ശനമാക്കി

ന്യൂഡെല്‍ഹി: (www.kvartha.com 22.06.2020) ഡെല്‍ഹിയില്‍ വീണ്ടും ഭീകരാക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കി രഹസ്യാന്വേഷണ ഏജന്‍സികള്‍. ജമ്മു കശ്മീരില്‍ നിന്ന് ട്രക്കില്‍ നാല് മുതല്‍ ഏഴ് ഭീകരര്‍ വരെ ഡെല്‍ഹിയില്‍ ആക്രമണം നടത്തുകയെന്ന ലക്ഷ്യത്തോടെ പുറപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഭീകരര്‍ ട്രക്കില്‍ തന്നെ ഡെല്‍ഹിയിലെത്തണമെന്നില്ല. വഴിയില്‍ വച്ച് വാഹനം മാറാമെന്നും രഹസ്യാന്വേഷണ ഏജന്‍സി മുന്നറിയിപ്പ് നല്‍കി.

ഭീകര സംഘത്തിലെ രണ്ടോ മൂന്നോ പേര്‍ തലസ്ഥാനത്തേക്ക് എത്തിയിരിക്കാമെന്നും വിവരമുണ്ട്. ഇതേതുടര്‍ന്ന് വാഹന പരിശോധന കര്‍ശനമാക്കി. ഇതിന്റെ പശ്ചാത്തലത്തില്‍ എല്ലാ മന്ത്രാലയങ്ങള്‍ക്കും ഗസ്റ്റ് ഹൗസുകളിലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഹോട്ടലുകള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ ഗസ്റ്റ് ഹൗസുകളില്‍ ഭീകരര്‍ താമസിച്ചേക്കാമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ് നല്‍കിയത്.

New Delhi, News, National, Terrorists, Intelligence agencies, Terror Threat, Warning, Delhi on high alert following terror threat; Intelligence agencies warn 4-5 terrorists sneaked from J&K on truck

Keywords: New Delhi, News, National, Terrorists, Intelligence agencies, Terror threat, Warning, Delhi on high alert following terror threat; Intelligence agencies warn 4-5 terrorists sneaked from J&K on truck


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?