അര്‍ധരാത്രി ഓടുന്ന കാറിനു മുന്നിലേക്കു മേല്‍വസ്ത്രം മാത്രം ധരിച്ച് പാഞ്ഞടുക്കുന്ന ഒരു സ്ത്രീയും കുഞ്ഞും; തന്നെ ആരൊക്കെയോ ചേര്‍ന്ന് പീഡിപ്പിച്ചെന്ന് വിളിച്ചുപറയുന്നു; കേരളം മുഴുവനും ചര്‍ച്ചയായ കഠിനം കുളത്തെ ബലാത്സംഗ കഥ ഇങ്ങനെ!
തിരുവനന്തപുരം: (www.kvartha.com 08.06.2020) അര്‍ധരാത്രി ഓടുന്ന കാറിനു മുന്നിലേക്കു മേല്‍വസ്ത്രം മാത്രം ധരിച്ച് പാഞ്ഞടുക്കുന്ന ഒരു സ്ത്രീയും കുഞ്ഞും. തന്നെ ആരൊക്കെയോ ചേര്‍ന്ന് പീഡിപ്പിച്ചെന്ന് ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ടായിരുന്നു ഇവര്‍ കാറിനടുത്തേക്ക് പാഞ്ഞടുത്തത്. ഇവരുടെ രൂപവും ഭാവവും കണ്ടാല്‍ ആദ്യം ആരും ഒന്നു പകച്ചു പോകും. പെരുമാറ്റത്തിലും സംശയം തോന്നാം.
എന്നാല്‍ കാറില്‍ ഉണ്ടായിരുന്നവര്‍ക്ക് വേണമെങ്കില്‍ അവരെ ഗൗനിക്കാതെ വാഹനം അതേ രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാമായിരുന്നു. എന്നാല്‍ കഠിനംകുളത്ത് സംഭവിച്ചത് മറ്റൊന്നാണ്. അത് പുറത്തുകൊണ്ടുവന്നതാകട്ടെ ക്രൂരമായ ഒരു കൂട്ടബലാത്സംഗത്തിന്റെ ക്രൂരമായ തിരക്കഥയും.
നൗഫല്‍, ജവാദ്, ഫറൂഖ് എന്നീ ചെറുപ്പക്കാര്‍ സഞ്ചരിച്ച കാറിന് മുന്നിലാണ് യുവതി കുഞ്ഞുമായി പാഞ്ഞടുത്തത്. അര്‍ധരാത്രിയില്‍ ഒരു സ്ത്രീയെ ഇത്തരമൊരു അവസ്ഥയില്‍ കണ്ടപ്പോള്‍ അവരെ ഒഴിവാക്കി യാത്ര തുടരുന്നതിന് പകരം സുരക്ഷിതമായി വീട്ടിലെത്തിക്കുകയായിരുന്നു ഈ ചെറുപ്പക്കാര്‍ ചെയ്തത്.
ഇവരുടെ പ്രവര്‍ത്തികള്‍ ഇപ്പോള്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളം മുഴുവനും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു. യുവതിയെ സുരക്ഷിതമായി വീട്ടിലെത്തിച്ചത് കൂടാതെ വിവരം ഇവര്‍ പൊലീസിനെ അറിയിക്കുകയും ചെയ്തിരുന്നു. സുഹൃത്തിനെ കണ്ടു മടങ്ങുന്ന വഴിയാണ് യുവതിയും നാലു വയസ്സുള്ള കുഞ്ഞും നൗഫലിന്റെ കാറിനു മുന്നിലേക്ക് ഓടിയെത്തിയത്.
മേല്‍വസ്ത്രം മാത്രമായിരുന്നു അപ്പോള്‍ യുവതിയുടെ വേഷം. തന്നെ ആരൊക്കെയോ ചേര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് പകുതി ബോധത്തില്‍ വിളിച്ചു പറഞ്ഞ യുവതിയുടെ പെരുമാറ്റത്തില്‍ ആദ്യം പകച്ചുപോയെങ്കിലും സുഹൃത്തായ ഷാജുവിനൊപ്പം യുവതിയേയും കുഞ്ഞിനെയും പോത്തന്‍കോട്ടെ വീട്ടിലെത്തിക്കുകയായിരുന്നു.
പോകുന്ന വഴിക്ക് പൊലീസിനെയും വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസിന്റെ നിര്‍ദേശ പ്രകാരം അവര്‍ വരുന്നതുവരെ ഇവര്‍ അവിടെ തന്നെ കാവല്‍ നില്‍ക്കുകയും ചെയ്തു. ഇതിനിടെ സുഹൃത്തുക്കളായ ജവാദിനെയും ഫാറൂഖിനെയും വിളിച്ചു വരുത്തുകയും ചെയ്തു. എന്നാല്‍ പൊലീസ് എത്തുന്നതിനു മുമ്പ് അവിടെയെത്തിയ ഭര്‍ത്താവ് യുവതിയേയും കുഞ്ഞിനെയും കൊണ്ടുപോകാനുള്ള ശ്രമം നടത്തിയെങ്കിലും യുവാക്കള്‍ അയാളെ തടഞ്ഞുവച്ചു.
ഭാര്യ കള്ളം പറയുകയാണെന്നും മദ്യപിക്കുക മാത്രമാണ് ചെയ്തതെന്നും ആരും പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ഇവരോട് ഭര്‍ത്താവ് പറഞ്ഞു. മാത്രമല്ല, ഇക്കാര്യത്തില്‍ ഇടപെടാന്‍ നിങ്ങളാരാണെന്ന് ചോദിച്ചു യുവാക്കളോട് കയര്‍ക്കുകയും ചെയ്തു. അപ്പോഴേക്കും പൊലീസ് സ്ഥലത്തെത്തി ഇയാളെ കൊണ്ടുപോകുകയും യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
അതിനിടെ കഠിനംകുളം കൂട്ട ബലാത്സംഗം ആസൂത്രിതമെന്നതിന് തെളിവായി പ്രതികളുടെ കുറ്റസമ്മതമൊഴി പുറത്തായി. പ്രതികളില്‍ ഒരാള്‍ മാത്രമാണ് യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്ത്. യുവതിയെ പീഡിപ്പിച്ച പ്രതികളെ ഈ സുഹൃത്ത് വിളിച്ചു വരുത്തിയതാണെന്ന് മൊഴി ലഭിച്ചു. അതേ സമയം ഒളിവിലായിരുന്നയാളും പിടിയിലായതോടെ കേസിലെ എല്ലാ പ്രതികളും അറസ്റ്റിലായി.
പണം നല്‍കി ഭര്‍ത്താവിന്റെ ഒത്താശയോടെയുള്ള പീഡനം എന്ന നിഗമനത്തിന് കൂടുതല്‍ ബലം നല്‍കുന്നതാണ് പ്രതികളുടെ കുറ്റസമ്മത മൊഴി. പ്രതികള്‍ എല്ലാവരും ഭര്‍ത്താവിന്റെ സുഹൃത്തുക്കളാണെന്നാണ് ആദ്യം ലഭിച്ച വിവരമെങ്കിലും അത് തെറ്റാണെന്ന് പിന്നീട് നടത്തിയ അ്‌വേഷണത്തില്‍ തെളിഞ്ഞു. യുവതിയെ ആദ്യം എത്തിച്ച വീടിന്റെ ഉടമസ്ഥന്‍ മാത്രമാണ് സുഹൃത്ത്.
യുവതിയെ പീഡിപ്പിച്ച നാലുപേരടക്കം മറ്റ് പ്രതികളെയെല്ലാം ഇയാള്‍ ഫോണ്‍ വിളിച്ചു വരുത്തിയതാണ്. കൂട്ടബലാത്സംഗത്തിന് രണ്ട് ദിവസം മുന്‍പ് ഈ സുഹൃത്ത് ഭര്‍ത്താവിന് പണം നല്‍കുന്നത് കണ്ടുവെന്ന യുവതിയുടെ മൊഴി കൂടിയാകുമ്പോള്‍ ആസൂത്രണം വ്യക്തമാകുന്നു.
യുവതിയെ സുഹൃത്തിന്റെ വീട്ടിലെത്തിച്ച ശേഷം ഭര്‍ത്താവും ഈ സുഹൃത്തും ചേര്‍ന്നാണ് നിര്‍ബന്ധിച്ച് മദ്യം നല്‍കിയത്. ഇതിനിടയില്‍ മറ്റ് പ്രതികളെ ഫോണില്‍ വിളിച്ച് വീടിന്റെ പരിസരത്തേക്ക് വരാന്‍ ആവശ്യപ്പെടുകയായിരുന്നു. അവരെത്തിയതോടെയാണ് ഭര്‍ത്താവും സുഹൃത്തും വീട്ടില്‍ നിന്ന് പുറത്തേക്ക് പോയതും മറ്റുള്ളവര്‍ കള്ളം പറഞ്ഞ് യുവതിയേയും മകനെയും വീടിന്റെ പുറത്തിറക്കിയ ശേഷം തട്ടിക്കൊണ്ടു പോയതും.
തട്ടിക്കൊണ്ടുപോയതിന് പിന്നാലെ വീട്ടില്‍ തിരിച്ചെത്തിയ ഭര്‍ത്താവും സുഹൃത്തും മദ്യപിച്ച ശേഷം ഉറങ്ങിയെന്നും സമ്മതിച്ചു. അതായത് പീഡനം നടക്കുന്ന സമയം ഏതാനും കിലോമീറ്റര്‍ അകലെ ഇരുവരും ഉണ്ടായിരുന്നെങ്കിലും അന്വേഷിച്ചില്ലെന്ന് കൂടിയായതോടെ പീഡനത്തിന് പിന്നിലെ ഗൂഢാലോചനയും വ്യക്തമായി. എല്ലാ പ്രതികളും പിടിയിലായതിനാല്‍ യുവതിയുടെ രഹസ്യമൊഴി കൂടി പരിശോധിച്ച ശേഷം ഗൂഢാലോചന അന്വേഷിക്കാനാണ് പൊലീസിന്റെ തീരുമാനം.

Keywords: Kadinamkulam gang molesting case: Six suspects sent to judicial custody, Thiruvananthapuram, News, Local-News, Crime, Criminal Case, Woman, Molestation, Police, Kerala.
Powered by Info News For You

Comments
Post a Comment