തുടര്‍ച്ചയായ ആറാം ദിവസവും ഇന്ധനവിലയില്‍ വര്‍ധന
ന്യൂഡെല്‍ഹി: (www.kvartha.com 12.06.2020) രാജ്യത്ത് തുടര്‍ച്ചയായ ആറാം ദിവസവും ഇന്ധനവിലയില്‍ വര്‍ധന. ഒരു ലിറ്റര്‍ പെട്രോളിന് 57 പൈസയും ഡീസലിന് 56 പൈസയുമാണ് വെള്ളിയാഴ്ച കൂടിയത്. ഒരു ലിറ്റര്‍ ഡീസലിന് മൂന്ന് രൂപ 26 പൈസയും പെട്രോളിന് മൂന്ന് രൂപ 32 പൈസയുമാണ് ആറു ദിവസത്തിനിടെ വര്‍ധിച്ചത്.
ഇന്ധന വില വര്‍ധനവിന്റെ പ്രധാന കാരണം അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിച്ചതാണ്. കഴിഞ്ഞ മാസങ്ങളില്‍ ക്രൂഡ് ഓയില്‍ നിരക്ക് ഇടിഞ്ഞെങ്കിലും അത് രാജ്യത്തെ ഇന്ധന വിലയില്‍ പ്രതിഫലിച്ചിരുന്നില്ല.
Powered by Info News For You

Comments
Post a Comment