അസുഖത്തെ തുടര്‍ന്ന് പ്രവാസി മലയാളിയായ ആരോഗ്യ പ്രവര്‍ത്തക സൗദി അറേബ്യയില്‍ മരിച്ചു
റിയാദ്: (https://ift.tt/30d9X3X) അസുഖബാധയെ തുടര്‍ന്ന് പവാസി മലയാളിയായ ആരോഗ്യ പ്രവര്‍ത്തക സൗദി അറേബ്യയില്‍ മരിച്ചു. ദമ്മാമില്‍ സ്വകാര്യ മെഡിക്കല്‍ സെന്ററിലെ ലാബ് ടെക്‌നീഷ്യനായ പത്തനംതിട്ട എലന്തൂര്‍, മടിക്കോളില്‍ ജൂലി മേരി സിജു (41) ആണ് മരിച്ചത്. ആസ്തമ രോഗിയായിരുന്ന ജൂലി രണ്ടാഴ്ചയിലേറെയായി ദമ്മാം മെഡിക്കല്‍ കോംപ്ലക്‌സ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ആശ്വാസകരമായ നിലയിലായിരുന്നെങ്കിലും ശനിയാഴ്ച ഉച്ചയോടെ നില വഷളാവുകയും വൈകിട്ടോടെ മരണം സംഭവിക്കുകയുമായിരുന്നു. 15 വര്‍ഷമായി ദമ്മാമിലെ ഇതേ സ്വകാര്യ ആശുപത്രിയില്‍ ജോലിചെയ്യുകയായിരുന്നു. ദമ്മാമിലെ കലാ പ്രവര്‍ത്തന മേഖലകളില്‍ സജീവമായിരുന്നു ജൂലിയുടെ കുടുംബം. ഭര്‍ത്താവ്: മാത്യു എബ്രഹാം സിജു നാപ്‌കോ കമ്പനിയിലെ ജീവനക്കാരനാണ്. മക്കള്‍: എയ്ഞ്ചലീന, ഇവാന്‍.
Keywords: News, Gulf, Malayalees, Women, Death, Diseased, Hospital, Saudi Arabia, Treatment, Keralite Expat Health Worker Died in Saudi Arabiaആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ആശ്വാസകരമായ നിലയിലായിരുന്നെങ്കിലും ശനിയാഴ്ച ഉച്ചയോടെ നില വഷളാവുകയും വൈകിട്ടോടെ മരണം സംഭവിക്കുകയുമായിരുന്നു. 15 വര്‍ഷമായി ദമ്മാമിലെ ഇതേ സ്വകാര്യ ആശുപത്രിയില്‍ ജോലിചെയ്യുകയായിരുന്നു. ദമ്മാമിലെ കലാ പ്രവര്‍ത്തന മേഖലകളില്‍ സജീവമായിരുന്നു ജൂലിയുടെ കുടുംബം. ഭര്‍ത്താവ്: മാത്യു എബ്രഹാം സിജു നാപ്‌കോ കമ്പനിയിലെ ജീവനക്കാരനാണ്. മക്കള്‍: എയ്ഞ്ചലീന, ഇവാന്‍.
Powered by Info News For You

Comments
Post a Comment