ഓസ്‌ട്രേലിയയില്‍ സര്‍ഫിങ്ങിനിടെ അമ്പതുകാരന്‍ സ്രാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു


കാന്‍ബെറ: (https://ift.tt/30d9X3X) ഓസ്‌ട്രേലിയയില്‍ സര്‍ഫിങ്ങിനിടെ അമ്പതുകാരന്‍ സ്രാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ബ്രിസ്‌ബെയ്‌നിന് 100 കിലോമീറ്റര്‍ തെക്ക് കിങ്‌സ്‌ക്ലിഫില്‍ ഞായറാഴ്ച രാവിലെയായിരുന്നു അപകടം. കിങ്‌സ്‌ക്ലിഫിലെ സാള്‍ട്ട് ബീച്ചില്‍ രാവിലെ പത്തുമണിക്ക് ശേഷമായിരുന്നു ഇയാള്‍ സര്‍ഫിങ്ങിനെത്തിയത്.

News, World, Australia, Sea, Attack, Death, Animals, Surfer dies in shark attack in Kingscliff NSW

ഏകദേശം 10.40 ഓടെയായിരുന്നു സ്രാവിന്റെ ആക്രമണമുണ്ടായത്. മൂന്ന് മീറ്ററോളം നീളമുള്ള സ്രാവായിരുന്നു ആക്രമിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. സ്രാവിന്റെ ആക്രമണത്തില്‍ ഇയാളുടെ ഇടതുകാല്‍ സ്രാവിന്റെ നഷ്ടമായിരുന്നു. ഈ സമയം സ്രാവ് ആക്രമിക്കുന്നത് കണ്ട സര്‍ഫിങ്ങിലേര്‍പ്പെട്ടിരുന്ന മറ്റുള്ളവര്‍ സഹായത്തിനെത്തി. സ്രാവിനെ അകറ്റി ആക്രമണത്തിനിരയായ ആളെ കരയ്‌ക്കെത്തിച്ചെങ്കിലും ഇയാള്‍ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും ക്വീന്‍സ് ലാന്‍ഡ് സ്വദേശിയാണെന്നും ഏകദേശം അന്‍പതുവയസ് പ്രായമുണ്ടെന്നും ന്യൂ സൗത്ത് വെയ്ല്‍സ് അധികൃതര്‍ അറിയിച്ചു.

സംഭവത്തെ തുടര്‍ന്ന് സ്രാവിനെ കണ്ടെത്തുന്നതിനായി സ്ഥലത്ത് ഹെലികോപ്ടറുകള്‍, ഡ്രോണുകള്‍ എന്നിവ വിന്യസിച്ചിട്ടുണ്ട്. കിങ്‌സ്‌ക്ലിഫ്, കാബറിറ്റ ബീച്ചുകളിലെ സന്ദര്‍ശകരെ ഒഴിപ്പിക്കുകയും ഇരുപത്തിനാല് മണിക്കൂര്‍ നേരത്തേക്ക് ബീച്ചുകള്‍ അടച്ചിടുകയും ചെയ്തു.

Keywords: News, World, Australia, Sea, Attack, Death, Animals, Surfer dies in shark attack in Kingscliff NSW


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?