കാമുകിയുടെ മകളെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; പെണ്‍കുട്ടി ആറാം മാസം പ്രസവിച്ചു; പ്രതി അറസ്റ്റില്‍

വിതുര: (www.kvartha.com 21.06.2020) കാമുകിയുടെ മകളെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. തിരുനന്തപുരം വിതുരയിലെ തൊളിക്കോട് തേവന്‍പാറയിലാണ് സംഭവം. ഈന്തിവിള തടത്തരികത്തു വീട്ടില്‍ ഷറഫുദ്ദീനാ(41)ണ് അറസ്റ്റിലായത്. ഇയാള്‍ തന്റെ കാമുകിയുടെ വീട്ടിനടുത്ത് തന്നെയായിരുന്നു താമസിച്ചിരുന്നത്. കാമുകി വീട്ടിലില്ലാത്ത സമയത്ത് പ്രതി മകളെ പീഡിപ്പിക്കുകയായിരുന്നു. പ്രതിയുടെ ഭീഷണി ഭയന്ന് പെണ്‍കുട്ടി സംഭവം പുറത്തു പറഞ്ഞില്ല. എന്നാല്‍ ആറാം മാസം വീടിനുള്ളില്‍ പ്രസവിച്ച പെണ്‍കുട്ടിയെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. 


പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തതറിഞ്ഞ പ്രതി ഒളിവില്‍ പോയി. പിന്നീട് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ മെഡിക്കല്‍ കോളേജിനു സമീപത്തെ ലോഡ്ജില്‍ നിന്നും പിടികൂടി. വിതുര ഇന്‍സ്‌പെക്ടര്‍ എസ് ശ്രീജിത്ത്, സബ് ഇന്‍സ്‌പെക്ടര്‍ എസ് എല്‍ സുധീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Keywords: Kerala, News, Thiruvananthapuram, Molestation, Case, Girl, Girl Friend, Daughter, Threat, Accused, Arrested, Police, Thiruvananthapuram Vithura molestation case; accused arrested.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?