മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ ക്ലാസ് ഉറപ്പു വരുത്തുക; ഡി ഡി ഇ ഓഫീസ് ഉപരോധവുമായി എം എസ് എഫ്

കാസര്‍കോട്: (https://ift.tt/2ZSLkta) ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുമ്പോള്‍ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സൗകര്യങ്ങള്‍ ഉറപ്പുവരുത്താത്തതിനെതിരെ കേരളത്തിലെ 14 വിദ്യാഭ്യാസ ആസ്ഥാനങ്ങള്‍ ഉപരോധിക്കുന്നതിന്റെ ഭാഗമായി എം എസ് എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡി ഡി ഇ ഓഫീസ് ഉപരോധിച്ചു. ഓണ്‍ലൈന്‍ സൗകര്യം ഇല്ലാത്ത മൂന്നു ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാരിന്റെ സൗകര്യം ഒരുക്കുക, ഓണ്‍ലൈന്‍ പഠനത്തിന് അടിസ്ഥാന സൗകര്യം ഉറപ്പ് വരുത്തുക, ഉന്നത വിദ്യഭ്യാസ മേഖലയില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് അറ്റന്റന്‍സ് നിര്‍ബന്ധമാക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഉപരോധം നടത്തിയത്.

എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്തു. അനസ് എതിര്‍ത്തോട് അധ്യക്ഷത വഹിച്ചു. ഇര്‍ഷാദ് മൊഗ്രാല്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി ആബിദ് ആറങ്ങാടി ഭാരവാഹികളായ സയ്യിദ് താഹ തങ്ങള്‍, അഷ്റഫ് ബോവിക്കാനം, ഷാനിഫ് നെല്ലിക്കട്ട എന്നിവര്‍ സംബന്ധിച്ചു. പ്രതിഷേധക്കാരെ വിദ്യാനഗര്‍ എസ് ഐ വിപ്പിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തുനീക്കി.
Kasaragod, News, Kerala, MSF, class, Students, Protest, Online class; MSF protested


Keywords: Kasaragod, News, Kerala, MSF, class, Students, Protest, Online class; MSF protested


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?